Swargamenna Kaananathil

1974
Lyrics
Language: English

Swargamenna kaananthil
Swarnnamukhi nadikkarayil
Swapnamayee vazhunnu njan
Sukhamariyathe sukhamariyaathe
Kalpanathan kannuneeril
Smaranathan gadgadhathil
Vyardhaminnum paadunnu njan
Sruthiyariyathe sruthiyariyaathe

Nithya raaga nandanathil
Chithra pushpa sayyakalil
Ninne orthu kezhunnu njan nidrayillathe
Rathrikal than soonyathayil
Prema pooja cheythidunnu
Sathyamaya nin prabhathan pookalillathe
(swargamenna)

Varnna gaanamela thoovum
Madhavathin pushapanjali
Vallabhane kathirikum
Vasundhara than baashpanjali
Annu ninte ponnadharam
Choodi vanna mandahasam
Innu nammal omanikkum
Nombarathinaamukhamo

Pon pulari poothulayum
En makal than punchiriyaal
Punya sandhya vannudikkum
Ninte lajja sindhooramaay
Poovidarum kavithapole
Thenuthiram premam pole
Bhoomiyil naam enniniyum
Onnu cherum omalaale
(swargamenna)
Language: Malayalam

സ്വര്‍ഗ്ഗമെന്ന കാനനത്തില്‍
സ്വര്‍ണ്ണമുഖീ നദിക്കരയില്‍
സ്വപ്നമയീ വാഴുന്നു ഞാന്‍
സുഖമറിയാതെ..സുഖമറിയാതെ..

കല്പനതന്‍ കണ്ണുനീരില്‍
സ്മരണതന്‍ ഗദ്ഗദത്തില്‍
വ്യര്‍ത്ഥമിന്നും പാടുന്നു ഞാന്‍
ശ്രുതിയറിയാതെ..ശ്രുതിയറിയാതെ..

നിത്യരാഗനന്ദനത്തില്‍ ചിത്രപുഷ്പശയ്യകളില്‍
നിന്നെയോര്‍ത്തു കേഴുന്നു ഞാന്‍ നിദ്രയില്ലാ‍തെ
രാത്രികള്‍തന്‍ ശൂന്യതയില്‍ പ്രേമപൂജ ചെയ്തിടുന്നു
സത്യമായ നിന്‍ പ്രഭതന്‍ പൂക്കളില്ലാതെ..

വര്‍ണ്ണഗാനമേള തൂവും മാധവത്തിന്‍ പുഷ്പാഞ്ജലി
വല്ലഭനെ കാത്തിരിക്കും വസുന്ധരതന്‍ ബാഷ്പാഞ്ജലി
അന്നു നിന്റെ പൊന്നധരം ചൂടിവന്ന മന്ദഹാസം
ഇന്നു നമ്മളോമനിക്കും നൊമ്പരത്തിന്‍ ആമുഖമോ..

പൊന്‍പുലരി പൂത്തുലയും എന്‍ മകള്‍തന്‍ പുഞ്ചിരിയാല്‍
പുണ്യസന്ധ്യ വന്നുദിക്കും നിന്റെ ലജ്ജാസിന്ദൂരമായ്
പൂവിടരും കവിതപോലെ തേനുതിരും പ്രേമംപോലെ
ഭൂമിയില്‍ നാമെന്നിനിയും ഒന്നുചേരുമോമലാളെ..
Movie/Album name: Chandrakaantham
Artists