Theeye Daahamo Nee Pokum Vediyil

2023
Lyrics
Language: Malayalam

തീയേ ദാഹമോ നീ പോകും വീഥിയില്‍
ചായം കൊണ്ടതെല്ലാം ഒടുവില്‍ ചാരമായ്
അന്ധം പിന്നെയും പുകയാന്‍ തോന്നലോ
മുന്നില്‍ സര്‍വ്വവും ഇരയായ് കരിയെ
ഇന്നലെതന്‍ ചിതയില്‍ പുലരും
നാളെ വരും പുലരിയില്‍
ഇന്നെഴുതും ശരികള്‍ പലതും
നേരറിയാ പഴികളായ്
മിഴിനീര്‍ നനവോ
അതിനാല്‍ കെടുമോ
പലകാതം നീളും പാപത്തീയേ.. നീ..
പെയ്‌തൊഴിയാ നിറവാന്‍ മുകിലോ
കാറ്റലയോ അണയുമോ
സാന്ത്വനമായ് അതു മാറിടുമോ
മാഞ്ഞിടുമോ ഈ മുറിവിന്‍ പാടാകെ

ഉടലിന്‍ പിറകെ രണ്ടായ് പിരിയാന്‍
കഴിയാതലയും നിഴലോ പലതും
ചരടായ് പിണയും കൈരേഖകള്‍ പോല്‍
മറയാ തെളിവായ് ഓര്‍മ്മകളും
കഴുകും നിമിഷം വളരും കരയോ
കഴുകാന്‍ കഴിയാ കരയോ ഇതുമായ്
പലഗംഗനീരില്‍ മുങ്ങിത്താഴനോ..
പാതകളേ ഉരയുന്നിവിടെ
കാലടികള്‍ നീങ്ങാതെ
താഴിടുവാന്‍ അരുതാതകമേ
വേദനകള്‍ ധൂമം പോലെ

തീയേ ദാഹമോ നീ പോകും വീഥിയില്‍
ചായം കൊണ്ടതെല്ലാം ഒടുവില്‍ ചാരമായ്‌
Movie/Album name: Dhoomam
Artists