Naseebulla

2005
Lyrics
Language: Malayalam

നസീബുള്ള പെണ്ണേ നിന്റെ
നിക്കാഹിന്റെ നാളു വന്നു
മധുരപ്പതിനേഴ്...
പുതുനാരിയായി നീ...
(നസീബുള്ള)

ഖാസി വന്നു നിക്കാഹോതി
തോഴിമാര്‍ കളിയാക്കുന്നേ
കൈകൊട്ടിപ്പാട്ടുകള്‍ പാടുന്നേ
പനിനീര്‍ത്തുള്ളികള്‍ ചാറുന്നേ
(നസീബുള്ള)

മണിയറവാതിലടയ്ക്കുമ്പോള്‍
മാരനെ നീ നോക്കൂല്ലേ?
മാരനടുത്തു വരും നേരം
കതകിന്റെ പിന്നിലൊളിക്കില്ലേ?
(നസീബുള്ള)

മോതിരം വിരലിലണിയുമ്പോള്‍
മാരനെ നീ നോക്കൂല്ലേ?
കുങ്കുമപ്പൂച്ചുണ്ടുകള്‍ കൊണ്ടൊരു
പുഞ്ചിരിയും നല്‍കൂല്ലേ?
(നസീബുള്ള)
Movie/Album name: Daivanaamathil
Artists