തീയേ തീയേ നെഞ്ചിൻ തീയേ ആളുന്നതെന്തേ ഈറൻ കാറ്റിൽ നോവിൻ ഈണം മൂളുന്നതെന്തേ വാനം മേലേ നിറയും പൂക്കൾ പൊഴിയുന്നുവോ തീരം തേടും തിരയായ് വന്നു മുറിയുന്നുവോ
കഥയേതെന്നറിയാതെ ഞാൻ പുതുചായം കൂട്ടുകയോ വേഷം മാറുകയോ ഞാനെന്നെ കാണാതലയും ഈ മായക്കാഴ്ചകളിൽ കാണാക്കനവുകളിൽ ആരാരാണേ യാരോ നീയോ ആരാരാണേ
കഥയേതെന്നറിയാതെ ഞാൻ ഈ സ്വപ്നം നെയ്യുകയോ ദൂരെ പായുകയോ മനമെന്തെന്നറിയാതെ ഞാൻ ഈ മൗനം തേടുകയോ പൂവായ് തീരുകയോ ആരാരാണേ യാരോ നീയോ ആരാരാണേ ആരാരാണേ യാരോ നീയോ ആരാരാണേ