നീര്‍മിഴിയില്‍ പനിനീര്‍ക്കവിളില്‍ ചൊടിയില്‍ നിറയെ പ്രണയം നുകരാന്‍ മുകരാന്‍ മോഹം ഈ വനിയില്‍ പൊഴിയും തൂമഞ്ഞില്‍ അലിയാമൊരു മനമായ്... പിരിയാതൊരു തനുവായ്..
കാലം ഈ പൂവനികളിലേതോ ശുഭവേളയിലൊരു വരമായി ഇതൾ നീർത്തൊരഴകേ.. പൂവേ നിൻ നറുമണമൊരു കുളിരായ് പടരുമ്പോൾ വിടരുന്നെൻ അനുരാഗമനഘേ.. താഴ്‌വരകളെ തഴുകും പാലരുവിയിൽ ഒഴുകും രാഗാർദ്ര ഹംസങ്ങളാകാൻ.. രാപ്പാടികൾ പാടും യാമങ്ങളിൽ നമ്മൾ പിരിയാത്ത മിഥുനങ്ങളാകാം...
എന്നും എൻ പുലരികളിൽ ചിരിതൂകിയണയും പൊൻകണിയാണു നീ ദേവമലരേ... ഒരു നൂറു ജനികളിലെൻ മനമേറെ തേടിയൊരാ നിധിയാണു നീ പൊന്നു മകളേ... നിൻ നിദ്രയിൽ മലരിടും പൊൻ കനവുകൾ നിറയേ വർണ്ണങ്ങളായ് വന്നു വിരിയാൻ... നീലാംബരേ മിന്നും താരങ്ങളേ ഇവളുടെ പ്രിയതോഴിമാരായി വരുമോ...
നീര്‍മിഴിയില്‍ പനിനീര്‍ക്കവിളില്‍ ചൊടിയില്‍ നിറയെ പ്രണയം നുകരാന്‍ മുകരാന്‍ മോഹം ഈ വനിയില്‍ പൊഴിയും തൂമഞ്ഞില്‍ അലിയാമൊരു മനമായ്... പിരിയാതൊരു തനുവായ്.. തരുമോ വരമായ് ജന്മം.. വരുമോ എന്‍ ഇണയായ് നീയും