Priyamaanasa

0
Lyrics
Language: Malayalam

പ്രിയ മാനസാ നിൻ
പരിരംഭണങ്ങളിൽ ഞാൻ
അടിമുടി കോരിത്തരിച്ചു പോയി
മുറിവേറ്റ ചുറ്റും നഖമേറ്റ മാറും
നനുത്തു തുടുത്തുണർന്നു പോയി
ഞാൻ തളർന്നു പോയി
(പ്രിയ മാനസാ...)

തക്കാളിപ്പഴങ്ങളെന്നാർത്തിയോടങ്ങെന്റെ
ചുണ്ടത്ത് കുറിച്ചിട്ടതോർമ്മയില്ലേ
താമരകുടങ്ങളെന്നാരോരുമറിയാതെൻ
കാതിൽ പറഞ്ഞതും മറന്നു പോയോ
നേരം നല്ല നേരം കുളിർ ചന്ദന
ചാമരം വീശും തെന്നലിൻ
തേരേറി വാ ഒന്നു വാ നീ വാ
(പ്രിയ മാനസാ...)

സർപ്പങ്ങളിഴഞ്ഞിടും
മെയ് മറന്നങ്ങെന്നെ
സ്വർഗ്ഗത്ത് പാർപ്പിച്ചതോർമ്മയില്ലേ
കോമരങ്ങളെപ്പോലെ
അന്യോന്യം ഉറഞ്ഞാടി
താനേ തളർന്നതും മറന്നു പോയോ
നേരം നല്ല നേരം ഇളം
കുങ്കുമ ചാറിലലിഞ്ഞൊരു സന്ധ്യ തൻ
മേലാവിൽ വാ ഒന്നു വാ നീ വാ
(പ്രിയ മാനസാ...)
Movie/Album name: Ivar Innu Vivahitharavunnu
Artists