കൊട്ടിക്കൊട്ടി പാടുന്നു നെഞ്ചിൽ ഈണം കേൾക്കുന്നു താളം കൂട്ടുകൂടണുണ്ടേ... (കൊട്ടി കൊട്ടി....) നട നട നട കളിത്തട്ടിലെ കെട്ടിച്ചാടണ ചേലുമായ് തക തക തക കതിർനാമ്പിലെ വിത്തും തേടുവാൻ ആരിനീ ആരിനീ...ആരിനീ...ആരിനീ...ഓ ഓ ഓ... (കൊട്ടിക്കൊട്ടി....)
ഒന്നാം പൂമരത്തിൽ..ഉണ്ടോ പൂ പറിക്കാൻ ആരുണ്ടെടോ..ഞാനുണ്ടെടോ... താനുണ്ടെടോ കൂടെ... രണ്ടാം കുന്നു കേറാൻ... വയ്യ പാറ താണ്ടാൻ കളിയല്ലടോ ചതിയാണിതു് ഞാനില്ലെടോ കൂടെ മെല്ലെ പാപ്പാത്തി വന്നു് ചുറ്റും കറങ്ങി നിന്നു പിന്നെ തിരിഞ്ഞു നോക്കി തക്കം മറിഞ്ഞു കേറി തെന്നി പൂവിൻ ചന്തത്തിൽ മുത്തം കൊടുത്തുകൊണ്ടു് മിന്നി പറന്നുപോയി..ഒന്നു കണ്ടു രസിക്കാൻ ഓ...ഓ...ഓ... (കൊട്ടിക്കൊട്ടി....)
ഞാവൽ കൊമ്പിലേറാൻ..ഉണ്ടോ കാ പറിക്കാൻ ഞാൻ പോകണു്..നീ പോരുമോ ഒന്നായി നാം പോകാം ഇല്ല ഞാനില്ലടോ...വയ്യാവേലിയാകും നിൻ പാട്ടിനു് നീ പോകെടോ ഞാനെന്തിനാ കൂടെ... കണ്ടോ അരികെ ഞാവൽ മരത്തിന്റെ മുഴുത്ത പഴം ആടി കിളിയും വന്നേ പാടി ബഹളം വെച്ചും ചുറ്റും പറന്നെത്തി വരും മീട്ടി കൊമ്പും കുഴലും കാണാൻ രസവുമുണ്ടേ തിന്നാൻ പഴവും കിട്ടും ആ...ആ...ആ.... (കൊട്ടിക്കൊട്ടി....)