നീയെൻ വെണ്ണിലാ കാതിൻ തേന്മഴ എന്നിൽ പെയ്യും മഞ്ഞലാ നിലാ... പൂക്കൾ ചോരുമാ രാവിൻ മേടയിൽ താനേ പാടും വീണ നീ അനുരാഗം മൂളും ബാസുരി എന്നും നീയെൻ വെണ്ണിലാ കാതിൻ തേന്മഴ എന്നിൽ പെയ്യും മഞ്ഞലാ ..
എന്നിൽ വിരലാൽ ഈ തന്ത്രികളിൽ നീ വന്നു പുൽകീടുമോ ആയിരം ജന്മമായ് ഞാനിരുന്നില്ലയോ ഏകാകിയായ് നിന്നോർമ്മകളിൽ ആ ..നീ വരും നേരമായ് നെഞ്ചിലേകാന്തമായ് പാദസ്വനങ്ങള്‍ കേട്ടു ഞാൻ വേനൽ മാരിയിൽ ഓരോ ചില്ലകൾ നീളെ വീശി തൂവലാൽ അതിലാകെ മൂടി താഴ്‌വര.. .ഹേഹേയ് നീയെൻ വെണ്ണിലാ കാതിൻ തേന്മഴ എന്നിൽ പെയ്യും മഞ്ഞലാ
ഈ പുഞ്ചിരിയിൽ ഈ കണ്മുനയിൽ അലിയുന്ന ഹിമബിന്ദു ഞാൻ നീളുമീ പാതയിൽ നിന്നെയും കാത്തു ഞാൻ കാതോർത്തു നിന്നു എൻ പ്രിയനേ ആ ..എൻ നിശാവാനമേ പൂനിലാത്തുമ്പിനാൽ പാലാഴിയായ് എന്നോമലേ .. കാണാശാഖിതൻ താഴെവന്നു നീ.. രാഗം മൂളൂ ശാരികേ പ്രണയാര്‍ദ്രം പൂക്കൂ താരകേ നിലാപൂക്കൾ ചോരുമാ രാവിൻ മേടയിൽ താനേ പാടും വീണ നീ അനുരാഗം മൂളും ബാസുരി .. ആ ...ബാസുരി ..ബാസുരി ..