Oru Karimukilinu

2015
Lyrics
Language: English

Oru karimukilinu chirakukal aruliya minnale...
Puthumazha malarukal vithariya kurumozhi thennale..
Veyilil...nizhalupol...marayum maayayaay...
Viralaal shilayilum...
Kulirezhum uravakalezhuthi ithuvazhiyakalumaaro...
Avanetho...maayaajaalam...
Aaro...avanaaro kaanum swapnam...
Oru karimukilinu chirakukal aruliya minnale...
Puthumazha malarukal vithariya kurumozhi thennale...

Maayaa maareechan...neeyaam ponmaano...
Doore paayaanaay...kaatto chuvadukal avaneki...
Aa kaikalaal vin veedhiyil poovum venpraavaay..
Kaanal jalam pol thennumee kannin sankalpam...
Aaro avanetho...maayaajaalam...
Aaro...avanaaro kaanum swapnam...
Oru karimukilinu chirakukal aruliya minnale...
Puthumazha malarukal vithariya kurumozhi thennale...

Bhoothakkannaadee roopangal thedee...
Naalam neettaanaay...konil athishya manideepam..
Meghaambaram kaathorkkumee...nin pon koodaaram
Kankettumetho manthramaay ninnuu venthaaram...
Aaro avanetho...maayaajaalam...
Aaro...avanaaro kaanum swapnam.....

Oru karimukilinu chirakukal aruliya minnale...
Puthumazha malarukal vithariya kurumozhi thennale..
Veyilil...nizhalupol...marayum maayayaay...
Viralaal shilayilum...
Kulirezhum uravakalezhuthi ithuvazhiyakalumaaro...
Avanetho...maayaajaalam...
Aaro...avanaaro kaanum swapnam...
Oru karimukilinu chirakukal aruliya minnale...
Puthumazha malarukal vithariya kurumozhi thennale...
Language: Malayalam

ഒരു കരിമുകിലിനു ചിറകുകളരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴിത്തെന്നലേ...
വെയിലിൽ...നിഴലുപോൽ...മറയും...മായയായ്....
വിരലാൽ.....ശിലയിലും...
കുളിരെഴുമുറവകളെഴുതി ഇതുവഴിയകലുമാരോ...
അവനേതോ...മായാജാലം...
ആരോ...അവനാരോ കാണും സ്വപ്നം.....
ഒരു കരിമുകിലിനു ചിറകുകളരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴിത്തെന്നലേ...

മായാമാരീചൻ...നീയാം പൊന്മാനോ...
ദൂരേ പായാനായ്...കാറ്റോ ചുവടുകളിവനേകി...
ആ കൈകളാൽ വിണ്‍വീഥിയിൽ പൂവും വെണ്‍പ്രാവായ്...
കാനൽജലം പോൽ തെന്നുമീ കണ്ണിൻ സങ്കല്പം...
ആരോ അവനേതോ മായാജാലം....
ആരോ അവനാരോ കാണും സ്വപ്നം....
ഒരു കരിമുകിലിനു ചിറകുകളരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴിത്തെന്നലേ...

ഭൂതക്കണ്ണാടീ രൂപങ്ങൾ തേടീ....
നാളം നീട്ടാനായ്....കോണിൽ അതിശയമണിദീപം...
മേഘാംബരം കാതോർക്കുമീ...നിൻ പൊൻകൂടാരം...
കണ്‍കെട്ടുമേതോ മന്ത്രമായ് നിന്നൂ വെണ്‍താരം...
ആരോ അവനേതോ മായാജാലം....
ആരോ അവനാരോ കാണും സ്വപ്നം....

ഒരു കരിമുകിലിനു ചിറകുകളരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴിത്തെന്നലേ...
വെയിലിൽ...നിഴലു പോൽ...മറയും...മായയായ്....
വിരലാൽ.....ശിലയിലും...
കുളിരെഴുമുറവകളെഴുതി ഇതുവഴിയകലുമാരോ...
അവനേതോ മായാജാലം...
ആരോ...അവനാരോ കാണും സ്വപ്നം.....
ഒരു കരിമുകിലിനു ചിറകുകളരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴിത്തെന്നലേ...
Movie/Album name: Charlie
Artists