Thumbappoo Kodiyuduthu

1991
Lyrics
Language: English

Thumpapoo kodiyuduthu, thrippadi ponnalannu
Thiri vithaykkan, paranirakkan, kalamorukkum kaikalil
Nira nira, poli poli, para nira nira poli poli
Nira nira, para nira paadiyunarnnu bhoomippennu
(thumpapoo...)

Adimachangala potticheriyan, oru nava lokam paniyan
Pizhacha neethikaludachu varkkan, kuthichu munnottuyaraan
Adimachangala potticheriyan, oru nava lokam paniyan
Pizhacha neethikaludachu varkkan, kuthichu munnottuyaraan
Uyarum kodikalumenthi varum uuva janakodikale munnottu
Uyarum kodikalumenthi varum uuva janakodikale munnottu munnottu
Unarattangane unarattangane, sneha viplavam pularatte
Nirayattangane nirayattangane, haritha viplavam padaratte

Manimuttam mezhuki, valkannezhuthi
Kannanthaliyillathoru thumbiyuranju
Manimuttam mezhuki, valkannezhuthi
Kannanthaliyillathoru thumbiyuranju
Pullithodiyirayathoru muthu vilanju
Kasthuri thodukuriyude chanthamunarnnu
Ponnolakkodayil munnazhi kathirumaay
Moovanthi kidavo maranju ninnu, maranju ninnu

Thudinellin manthramuyarnnu, aa vili paattuyarnnu
Ilayidathin, naru velicham, kaniyorukkum neramaay
Nira nira, poli poli, para nira nira poli poli
Nira nira, para nira paadiyunarnnu bhoomippennu
(thumpapoo...)
Language: Malayalam

തുമ്പപ്പൂക്കോടിയുടുത്തു്...തൃപ്പടിപ്പൊന്നളന്നു്
തിരി വിതയ്ക്കാന്‍ ...പറ നിറയ്ക്കാന്‍ കളമൊരുക്കും കൈകളില്‍
നിറ നിറ...പൊലി പൊലി പൊലി...പറ നിറ...നിറ പൊലി പൊലി
നിറ നിറ...പറ നിറ പാടിയുണർന്നൂ ഭൂമിപ്പെണ്ണ്‌........
(തുമ്പപ്പൂ...)

അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ ഒരു നവലോകം പണിയാന്‍
പിഴച്ച നീതികളുടച്ചു വാര്‍ക്കാന്‍ കുതിച്ചു മുന്നോട്ടുയരാന്‍ (അടിമച്ചങ്ങല...)
ഉയരും കൊടികളുമേന്തി വരും യുവജനകോടികളേ മുന്നോട്ടു്
ഉയരും കൊടികളുമേന്തി വരും യുവജനകോടികളേ മുന്നോട്ടു്..മുന്നോട്ടു്
ഉണരട്ടങ്ങനെ ഉണരട്ടെ സ്നേഹവസന്തം പുലരട്ടെ(2)
നിറയട്ടങ്ങനെ നിറയട്ടെ ഹരിതവിപ്ലവം പടരട്ടെ(2)

മണിമുറ്റം മെഴുകി..വാല്‍ക്കണ്ണെഴുതി
കണ്ണാന്തളിയില്ലത്തൊരു തുമ്പിയുറഞ്ഞൂ (മണിമുറ്റം...)
പുല്ലത്തൊടിയിറയത്തൊരു മുത്തു വിളഞ്ഞൂ
കസ്ത്തൂരിത്തൊടുകുറിയുടെ ചന്തമുണര്‍ന്നൂ
പൊന്നോലക്കൂടയില്‍ മുന്നാഴിക്കതിരുമായ്
മൂവന്തിക്കിടാവോ മറഞ്ഞുനിന്നൂ...മറഞ്ഞു നിന്നു...

തുടിനെല്ലിന്‍ മന്ത്രമുതിര്‍ന്നു...കാവിലെപ്പാട്ടുയര്‍ന്നു
നിലവിളക്കിന്‍ നറുവെളിച്ചം കണിയൊരുക്കും വേളയായ്
നിറ നിറ...പൊലി പൊലി പൊലി...പറ നിറ...നിറ പൊലി പൊലി
നിറ നിറ...പറനിറ പാടിവിളങ്ങീ ഭൂമിപ്പെണ്ണ്‌........
(തുമ്പപ്പൂ...)
Movie/Album name: Sandesham
Artists