Nombarangal Thannathaaro
2010
Nombarangal thannathaaro
Vidhiyo kaalamo
Gadgadangal kannuneeril kuthirunnu
Chora podiyunnathente
Meniyilo manasilo
Vedanakal pankiduvaan nizhal maathram
Pollumee marubhoovil dahajalam tharaan
Illoru kaikalum ee irul veethiyil
Aaraarabhayamee ilam jeevanil
(nombarangal...)
Ragangal maarunnu theerum vazhikal
Ravin nizhalaattangal maayum doore
Aa ravukal shobhakalil therodunnu
Jethaavin padayottam kodi paarunnu
Pakarumee vishaadame varumee vasanthame
Pakarumee vishaadame varumee vasanthame
(nombarangal...)
നൊമ്പരങ്ങൾ തന്നതാരോ
വിധിയോ കാലമോ
ഗദ്ഗദങ്ങൾ കണ്ണുനീരിൽ കുതിരുന്നു
ചോര പൊടിയുന്നതെന്റെ
മേനിയിലോ മനസ്സിലോ
വേദനകൾ പങ്കിടുവാൻ നിഴൽ മാത്രം
പൊള്ളുമീ മരുഭൂവിൽ ദാഹജലം തരാൻ
ഇല്ലൊരു കൈകളും ഈ ഇരുൾ വീഥിയിൽ
ആരാരഭയമീ ഇളം ജീവനിൽ
(നൊമ്പരങ്ങൾ...)
രാഗങ്ങൾ മാറുന്നു തീരും വഴികൾ
രാവിൻ നിഴലാട്ടങ്ങൾ മായും ദൂരെ
ആ രാവുകൾ ശോഭകളിൽ തേരോടുന്നു
ജേതാവിൻ പടയോട്ടം കൊടി പാറുന്നു
പകരുമീ വിഷാദമേ വരുമീ വസന്തമേ
പകരുമീ വിഷാദമേ വരുമീ വസന്തമേ
(നൊമ്പരങ്ങൾ...)
Movie/Album name: Black Stallion
Artists