Panchavarnna

1996
Lyrics
Language: English

Panchavarnnappainkilippenne
Innenikkoru doothu pokaamo
Araarum kaanaathe onnavide chellaamo
Kurimaanam nalkipporaamo...
Panchavarnnappainkilippenne....

Ethuraagam paadanam njaan
Iniyavane kaanumpol
Enthu madhuram nalkanam njaan
Avanenneppunarumpol..(ethuraagam...)
Ariyaathe...ohh...
Ariyaathennanuraagathenmaavin kombathu
Snehathin kannithinkal pookkunnu...
(panchavarnnappainkilippenne...)

Enteyullil kandathellaam
Parayaaninnariyillaa..
Ente theeraa mohamonnum
Oru raavil theerillaa...(enteyullil...)
Araaro...ohh...
Ee raavinimaayillenaaraaro mozhiyunnu
Ida nenchil peythunarunnuu kinnaaram...
(panchavarnnappainkilippenne...)
Language: Malayalam

പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ
ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ
കുറിമാനം നല്‍കിപ്പോരാമോ

ഏതു രാഗം പാടണം ഞാന്‍ ഇനിയവനെ കാണുമ്പോള്‍
എന്തു മധുരം നല്‍കണം ഞാന്‍ അവനെന്നേപ്പുണരുമ്പോള്‍
അറിയാതേ.. ഓ..
അറിയാതെന്നനുരാഗത്തേന്മാവിന്‍ കൊമ്പത്ത്
സ്നേഹത്തിന്‍ കന്നിത്തിങ്കള്‍ പൂക്കുന്നു
(പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ)

എന്‍റെയുള്ളില്‍ കണ്ടതെല്ലാം പറയാനിന്നറിയില്ല
എന്‍റെ തീരാമോഹമൊന്നും ഒരു രാവില്‍ തീരില്ല
ആരാരോ... ഓ..
ഈ രാവില്‍ ഇനി മായില്ലെന്നാരാരോ മൊഴിയുന്നു
എന്‍റെ നെഞ്ചില്‍ പെയ്തൊഴിയുന്നു കിന്നാരം
(പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ)
Movie/Album name: Sallaapam
Artists