Oru Nool Njarambu Pol

2016
Lyrics
Language: Malayalam

ഒരു നൂൽ ഞരമ്പുപോൽ നീ നിളേ നീളേ...
പാടിപ്പതിഞ്ഞതാമോർമ്മകളിൽ നിറയെ

തുടികൊട്ടി മഴതെറ്റി തെളിനീരു വറ്റി ചുടലതാപത്തിന്റെ മരുഭൂമി ചുറ്റി
പകലിരവിലിടവഴിയിലൂടെയീപ്രാണനും പേറി നീ താണ്ടുവതേതു ദൂരം..
പകലിരവിലിടവഴിയിലൂടെയീപ്രാണനും പേറി നീ താണ്ടുവതേതു ദൂരം....

വിറ്റു തിന്നുന്നു നിന്നെ വിശാലലോകം
വിത്തെടുത്തുണ്ണുവാൻ പോന്ന കഷ്ടകാലം
ചുണ്ടുകൊണ്ടും ചൂണ്ടുവിരലുകൊണ്ടും യന്ത്രതന്ത്രങ്ങളെല്ലാം കവർന്നേ..
ചുണ്ടുകൊണ്ടും ചൂണ്ടുവിരലുകൊണ്ടും യന്ത്രതന്ത്രങ്ങളെല്ലാം കവർന്നേ...

വറുതികത്തിക്കരിഞ്ഞുൾച്ചൂടു തുപ്പുന്ന മരുമൺകുടീരമായ് മലയാളമായ്
മറവികളിലനുരാഗമന്ത്രമായ് നുരയുന്ന കവി നെയ്ത കവിതയുടെ കളിയരങ്ങായ്

തീയുണ്ട് ആത്മാവിലിന്നും കെടാത്തൊരീ പന്തം തുളുമ്പും പ്രകാശമുണ്ടു്
മുറിവുണ്ട് ചിത്തത്തിലിന്നും കിനാവിന്റെ മൂർച്ചക്കഠാരതൻ ചീർത്ത മുറിവു്
ഇരവുണ്ട് ഈണമുണ്ടിവിടെയിന്നുംഈറനണിയുമീ കണ്ണുകൾക്കാഴമുണ്ടു്
തളരാതെയീവഴിത്താരകൾ താണ്ടിയോരിടയന്റെ മുറിവേറ്റ ഹൃദയമുണ്ടു്

പോരിന്റെ പെരുമയുടൽമൂടിപ്പുതച്ചതാമോർമ്മകളിലുടയുന്ന വർഷബിംബങ്ങളേ
വന്ധ്യമോഹങ്ങൾതൻ മൗനസാമ്രാജ്യത്തിലൊരുവേള നനവാർന്നു മൂടുകില്ലേ...
വന്ധ്യമോഹങ്ങൾതൻ മൗനസാമ്രാജ്യത്തിലൊരുവേള നനവാർന്നു മൂടുകില്ലേ.....
Movie/Album name: Katha Kali
Artists