Pulariyude Pallakku

1992
Lyrics
Language: Malayalam

എത്രയോ കാലമായു് മനസ്സില്‍ നടത്തിയ
പുത്രകാമേഷ്ടി പ്രസാദിച്ച വേളയില്‍
നിര്‍ദ്ദയം സംഹാരദൂതുമായെത്തുന്ന
ദുഷ്ടതേ നിന്നെ ശപിക്കാതിരിക്കുമോ

ജും..
ധുംധും തനം..

പുലരിയുടെ പല്ലക്കു് വന്നേ വന്നേ
അതിലാരു് ഗന്ധര്‍വ്വനോ ഹൊയ്യാ
ഇലതകിലുകൊമ്പുകുഴലുകളോടെ മേളം
ഇനിയിവിടെ താതകൃതിയോ ഹൊയ്യാ
ഈ ഭൂമിനീളേ നീര്‍മാതളങ്ങള്‍
പൂമാല നീട്ടുന്ന ഹേമന്തമാണിന്നു
(പുലരിയുടെ )

ജംജ...

ഈ മണ്‍കുടില്‍ മണിമേടയായു്
പൊന്‍താരകങ്ങള്‍ക്കു് പാര്‍ക്കാന്‍
ഇന്നു സന്താനസാഫല്യമോടേ
(ഈ മണ്‍കുടില്‍ )
കാഞ്ചനപ്പൂന്തൊട്ടിലാട്ടാന്‍
പൂമങ്കമാരോടിവന്നില്ലയോ
ഏകാന്തതീരത്തിലേതോ
മാമാങ്കമേളം മുഴങ്ങി
കാണാത്തപൂരങ്ങളോരോന്നരങ്ങേറി

പുലരിയുടെ പല്ലക്കു് വന്നേ വന്നേ
അതിലാരു് ഗന്ധര്‍വ്വനോ

ഹൊയ്യാ...

മേഘങ്ങളേ മഴനീരു താ
ഈ മണ്ണിലീവിണ്ണിലാകേ
ഇന്നു് വേനല്‍ക്കിനാവുകള്‍ മാത്രം
(മേഘങ്ങളേ )
മാലാഖ വാഴേണ്ട വീട്ടില്‍
വാളോങ്ങിവന്നോരു പോരാടവേ
മൂവന്തിദീപം പൊലിഞ്ഞേ
ചീവീടു രാഗം പകര്‍ന്നേ
ചേരാത്ത വേഷങ്ങളോരൊന്നരങ്ങേറി

(പുലരിയുടെ )
Movie/Album name: Makkalmaahaathmyam
Artists