Padmanabha

2013
Lyrics
Language: Malayalam

പത്മനാഭാ...
പാലം കടക്കാന്‍ പത്മനാഭാ.. പാലം കടന്നാല്‍ പപ്പനാവാ
കാര്യം നടക്കാന്‍ പത്മനാഭാ... കാര്യം കഴിഞ്ഞാല്‍ അപ്പനാരാ
നിന്നെത്തേടും ഭക്തര്‍ക്കെല്ലാം ഭജഗോവിന്ദം പരമാനന്ദം
എന്നെത്തേടും അണികള്‍ക്കെല്ലാം മുദ്രാവാക്യം പണമാനന്ദം
ട്രിവാന്‍‌ട്രത്ത് ചെല്ലണം എന്തെരപ്പി കേള്‍ക്കണം
പത്മനാഭന്റെ പത്തു ചക്രം കൈക്കലാക്കണം
പാഹി പാഹി പാഹി തൊഴാം പത്മനാഭാ
പാടി പാടി തേടി വന്നീ പത്മാനാഭന്‍
പത്മനാഭാ പത്മനാഭാ പത്മനാഭാ ശ്രീ പത്മനാഭാ.... (പാലം...)

പാമ്പിന്മേല്‍ ചായുന്നോനേ ഇപ്പോ നാടാകെ പാമ്പായല്ലോ
പാമ്പാട്ടിയാരാന്നല്ലോ ചോദ്യം സര്‍ക്കാര്‍ തന്നെയല്ലേ
അഖിലലോക ബാലകന്‍ കാവല്‍ വേണമോ
കണ്ടുപോയ നിധിയെടുത്തു കൊണ്ട് പോകണോ
പാലിക്കാന്‍ വേണ്ടേ നിന്‍ ഗീത ജീവിക്കാന്‍ വേണ്ടേ ജാഥ
പത്മനാഭാ പത്മനാഭാ പത്മനാഭാ ശ്രീ പത്മനാഭാ (പാലം..)

പണ്ടത്തെ രാജാക്കന്മാര്‍ ഓ നിന്മുന്നില്‍ സ്വന്ത രാജ്യം
അയ്യാണ്ടന്‍ രാജാക്കന്മാര്‍ വന്നൂ ഇന്നിപ്പോള്‍ രാജ്യം പോറ്റും
വേലി തന്നെ വിളവു തിന്നും കാലമല്ലയോ
വേഗമൊന്നു നീയുണര്‍ന്നു നോക്കുകില്ലയോ
ഒറ്റയ്ക്ക് പോകല്ലേ നാഥാ ചാനല്‍ക്കാരേം കൂട്ടി പോകാം

പത്മനാഭാ പത്മനാഭാ പത്മനാഭാ ശ്രീ പത്മനാഭാ
Movie/Album name: Naadodi Mannan
Artists