കുറുകും നൂറു പ്രാവിൻ ചിറകേറുന്നിതാ കയറുന്നേറെ മോഹം നിറയും കുന്നിതാ നിറവേനൽ മുറിമാറാൻ ഒരു മഴ ചാറുന്നേ പലചേലും പുതുതാവാൻ ചില ചിരിയിൽ നിറമായിരമേറാൻ
പഠിതാവിനൊരു കിടുകൂട്ടായ് പരിപാടി പല വിധ റൂട്ടായ് പതറാതെ തുടരുകയാണീ പരിശീലന പരിഹാരം ബേജാറിനവധി കൊടുത്ത് ബാജോറിലീപ്പണി തീർത്ത് ബഹുകേമ വിജയ കഷായം മോന്തുന്നതുമൊരുന്യായം പൊതുക്കിനാക്കൊമ്പത്തൂഞ്ഞാലുണ്ടേ പൂമാനത്തോളം ചെന്നെത്തീടണ്ടേ
പല കിറുക്കാണെന്നാലും പകലുറക്കം വന്നാലും മടി പിടിക്കാതെന്നാളും പടി കേറുന്നൂ വഴിമുടക്കം ചൊല്ലാതെ ഒരു ചളിപ്പും ഇല്ലാതെ പറപറക്കും വിണ്ണാകെ ഇത് ചീറുന്നൂ പുതുക്കിനാക്കൊമ്പത്തൂഞ്ഞാലുണ്ടേ പൂമാനത്തോളം ചെന്നെത്തീടണ്ടേ
കുറുകും നൂറു പ്രാവിൻ ചിറകേറുന്നിതാ കയറുന്നേറെ മോഹം നിറയും കുന്നിതാ നിറവേനൽ മുറിമാറാൻ ഒരു മഴ ചാറുന്നേ പലചേലും പുതുതാവാൻ ചില ചിരിയിൽ നിറമായിരമേറാൻ