Neelakkadakkannil

1995
Lyrics
Language: English

Neelakadakkannil vaalittezhuthiya maane pedamaane
Kudamulla kaavil paadaan poraanjathenthe innee raavil
Paandimelam doore kandallo poorakkaalam kanavil kandallo
Innente karalinte kilivathil aaro thurannallo

Poonkuyilukal akale swarajathi paadum pulari virinjallo
Ponmayilukalaadum malayadivaaram poothu vidarnnallo
Muthukarakaatta melangalil konnakuzhaloothum eenangalil
Varna thirachoodum aazhangalil kanni kuliraadum olangalil
Naaminnu paadaathe paadunna mohangalaanallo...

Pon aramaniyilaki kaalthala ilaki aavani raavaay
Paal madhuranilaavil kanavil orungi nischaya thamboolam
Kannil paralmeen pidakkunnuvo kavilil chemanthi pookkunnuvo
Nenjil neyyambal ilakunnuvo moham kolam varakkunnuvo
Naaminnu thedathe thedunna hridayaanuraagangal
Language: Malayalam

നീലക്കടക്കണ്ണില്‍ വാലിട്ടെഴുതിയ മാനേ പേടമാനേ
കുടമുല്ലക്കാവില്‍ പാടാന്‍ പോരാഞ്ഞതെന്തേ ഇന്നീ രാവില്‍
പാണ്ടിമേളം ദൂരെ കേട്ടല്ലോ പൂരക്കാലം കനവില്‍ കണ്ടല്ലോ
ഇന്നെന്റെ കരളിന്റെ കിളിവാതിലാരോ തുറന്നല്ലോ
(നീലക്കടക്കണ്ണില്‍)

പൂങ്കുയിലുകളകലെ സ്വരജതി പാടും പുലരി വിരിഞ്ഞല്ലോ
പൊന്‍‌മയിലുകളാടും മലയടിവാരം പൂത്തുവിടര്‍ന്നല്ലോ
മുത്തുക്കരകാട്ടമേളങ്ങളില്‍ കൊന്നക്കുഴലൂതുമീണങ്ങളില്‍
വര്‍ണ്ണത്തിര ചൂടുമാഴങ്ങളില്‍ കന്നിക്കുളിരാടുമോളങ്ങളില്‍
നാമിന്നു പാടാതെ പാടുന്ന മൗനങ്ങളാണല്ലോ
(നീലക്കടക്കണ്ണില്‍)

പൊന്നരമണിയിളകി കാല്‍ത്തളയിളകി ആവണിരാവായി
പാല്‍മധുരനിലാവില്‍ കനവിലൊരുങ്ങീ നിശ്‌ചയതാംബൂലം
കണ്ണില്‍ പരല്‍മീന്‍ പിടയ്‌ക്കുന്നുവോ കവിളില്‍ ചേമന്തി പൂക്കുന്നുവോ
നെഞ്ചില്‍ നെയ്യാമ്പലിളകുന്നുവോ മോഹം കോലം വരയ്‌ക്കുന്നുവോ
നാമിന്നു തേടാതെ തേടുന്ന ഹൃദയാനുരാഗങ്ങള്‍
(നീലക്കടക്കണ്ണില്‍)
Movie/Album name: Sreeraagam
Artists