Parayuvan

2022
Lyrics
Language: English

Parayuvaan melle mozhikalum thedi oru nizhalkkoottinarikilaay
Nammalevideyo veena chirakukal thaane nirangalaay thenithalukalaay
Manjumanikkulirenthino ilaveyililum pathiye varavaay
Narumalarukalaakeyum cheru chiriyumaay ini pularikalunarumo........

Chenthaaram minnunnuu nenchoram paadunnuu
Niramazhathalir aaru nee
Thoraathe peyyunnuu theeraathe cherunnuu
Kanavukal ven paravakalaay
Chenthaaram minnunnuu nenchoram paadunnuu
Niramazhathalir aaru nee
Thoraathe peyyunnuu theeraathe cherunnuu
Kanavukal ven paravakalaay........

Oh....etho raavinnithalaay enno ninnil viriyaan
Neelaakaashathanalaayithaa....
Etho thooval thaliraay ennum ninne thoduvaan
Entethaayi parayaan.....
Kaanaathennil chirakaayi nee...kaanumpolo nadiyaay oh oh....
Maayaatheerakkadavil onnaay cheraam
Maayaathellaam parayaam...
Neeyaaninnennarikil neeyaanen athiril...oraal oh oh....
Neeyaaninnennarikil neeyaanen ninavil...oraal oh oh....
Language: Malayalam

പറയുവാൻ മെല്ലെ മൊഴികളും തേടി ഒരു നിഴൽക്കൂടിനരികിലായ്
നമ്മളെവിടെയോ വീണ ചിറകുകൾ താനെ നിറങ്ങളായ് തേനിതളുകളായ്
മഞ്ഞുമണിക്കുളിരെന്തിനോ ഇളവെയിലിലും പതിയെ വരവായ്
നറുമലരുകളാകെയും ചെറു ചിരിയുമായ് ഇനി പുലരികളുണരുമോ........

ചെന്താരം മിന്നുന്നൂ നെഞ്ചോരം പാടുന്നൂ
നിറമഴത്തളിർ ആരു നീ
തോരാതെ പെയ്യുന്നൂ തീരാതെ ചേരുന്നൂ
കനവുകൾ വെൺ പറവകളായ്
ചെന്താരം മിന്നുന്നൂ നെഞ്ചോരം പാടുന്നൂ
നിറമഴത്തളിർ ആരു നീ....
തോരാതെ പെയ്യുന്നൂ തീരാതെ ചേരുന്നൂ
കനവുകൾ വെൺ പറവകളായ്........

ഓ....ഏതോ രാവിന്നിതളായ് എന്നോ നിന്നിൽ വിരിയാൻ
നീലാകാശത്തണലായിതാ....
ഏതോ തൂവൽത്തളിരായ് എന്നും നിന്നെ തൊടുവാൻ
എന്റേതായി പറയാൻ.....
കാണാതെന്നിൽ ചിറകായി നീ...കാണുമ്പോളോ നദിയായ് ഓ ഓ....
മായാതീരക്കടവിൽ ഒന്നായ് ചേരാം
മായാതെല്ലാം പറയാം...
നീയാണിന്നെന്നരികിൽ നീയാണെൻ അതിരിൽ...ഒരാൾ ഓ ഓ....
നീയാണിന്നെന്നരികിൽ നീയാണെൻ നിനവിൽ...ഒരാൾ ഓ ഓ....
ആ....ആ....ആ....ആ....ആ....ആ....
Movie/Album name: Aviyal
Artists