Koodu Maarumpozhum

2013
Lyrics
Language: English

Koodumaarumpozhum....kanavukal
Cherthuveykkumpozhum....
Nomparangalellaam chiriyude
Kunjilam thoovalil
Udalum uyirum...oduvil ulakum
Hridaya thaalangalaay varavaay....
Puthiya sooryodayam...(2)

Ey kannuneerinte nanavu maayunnatho...
Poya kaalangal maraviyaakunnatho...(2)
Kunju thengalil vidhiyude manamalinjatho...
Sundara bhaavi koruthoru gopura-
Vaathil kaanunnithaa....
Koodumaarumpozhum....kanavukal
Cherthuveykkumpozhum....

Nagaraveedhiyil ezhuthuka vijaya gaadhakal...
Theruvu vilakkukal navayuga rachanayil
Kaaval maadangalaay....
Koodumaarumpozhum....kanavukal
Cherthuveykkumpozhum....
Nomparangalellaam chiriyude
Kunjilam thoovalil
Udalum uyirum...oduvil ulakum
Hridaya thaalangalaay varavaay....
Puthiya sooryodayam...(4)
Language: Malayalam

കൂടുമാറുമ്പൊഴും....കനവുകൾ
ചേർത്തു വെയ്ക്കുമ്പൊഴും....
നൊമ്പരങ്ങളെല്ലാം ചിരിയുടെ
കുഞ്ഞിളം തൂവലിൽ...
ഉടലും ഉയിരും...ഒടുവിൽ ഉലകും
ഹൃദയതാളങ്ങളായ് വരവായ്....
പുതിയ സൂര്യോദയം...(2)

ഏയ്‌ കണ്ണുനീരിന്റെ നനവുമായുന്നതോ...
പോയകാലങ്ങൾ മറവിയാകുന്നതോ...(2)
കുഞ്ഞുതേങ്ങലിൽ വിധിയുടെ മനമലിഞ്ഞതോ...
സുന്ദരഭാവി കൊരുത്തൊരു ഗോപുര-
വാതിൽ കാണുന്നിതാ....
കൂടുമാറുമ്പൊഴും....കനവുകൾ
ചേർത്തു വെയ്ക്കുമ്പൊഴും....

നഗരവീഥിയിൽ എഴുതുക വിജയഗാഥകൾ...
തെരുവുവിളക്കുകൾ നവയുഗരചനയിൽ
കാവൽ മാടങ്ങളായ്....
കൂടുമാറുമ്പൊഴും....കനവുകൾ
ചേർത്തു വെയ്ക്കുമ്പൊഴും....
നൊമ്പരങ്ങളെല്ലാം ചിരിയുടെ
കുഞ്ഞിളം തൂവലിൽ
ഉടലും ഉയിരും...ഒടുവിൽ ഉലകും
ഹൃദയതാളങ്ങളായ് വരവായ്....
പുതിയ സൂര്യോദയം...(4)
Movie/Album name: Malayaalanaadu
Artists