ആയിരം അഭിലാഷസൂനങ്ങള് വിടരാതിരുന്നിടുമ്പോള്..... ആ മുഖം ഇല്ലാത്ത കഥയൊന്നു് ആത്മാവിലെഴുതിടുമ്പോള്.... ആരവമില്ലാതെ ഞാനെന്റെ ദുഃഖത്തിന് വാത്മീകം തേടിടുമ്പോള്‍ ആരോഹണങ്ങളില്‍ അവരോഹണങ്ങളില്‍ കിളിയേ നീ ഒന്നു പാടൂ ...... കണ്മണിക്കുഞ്ഞിന്നായ് ഒന്നു പാടൂ....... രാക്കിളീ നീയൊന്നു പാടൂ രാഗേന്ദു ചിരിതൂകും ഈ രാത്രിയില്‍ രാഗമാലിനീ തീർത്ഥത്തില്‍ നീരാടും രാജഹംസമേ നീയും പാടൂ... രാരിരാരോ...ഓ..ഓ..ആരിരം രാരിരോ...
കാമിതം വർണ്ണങ്ങളില്ലാതെ തമസ്സിലലിഞ്ഞിടുമ്പോള്... കടമകള്‍ നാഗങ്ങളായെന്റെ ചിന്തയില്‍ ഇഴഞ്ഞിടുമ്പോള്... കാണികള്‍ കാണാതെ ഈ വേദിയില്‍ ഞാന്‍ മൂകമായ് തേങ്ങിടുമ്പോള്‍... താളം പിഴയ്ക്കാതെ ഈണം മാറാതെ കിളിയേ നീ ഒന്നുപാടൂ..... ഓമനക്കുഞ്ഞിന്നായ് ഒന്നു പാടൂ..... (രാക്കിളീ നീയൊന്നു....)