Panicheythum pattiniyaal paravasharaam paavangalkku Thuna nalkaan ponneedum sakhaavu njaan (panicheythum..) Povuka naam povuka naam povuka naam ithile (2)
Asalarkku medakalil kudikollunnoril ni- Nnavakaasham kaivashamaay theeruvaan Povuka naam povuka naam povuka naam ithile (2) O ho Pakavetti neduvathinnaashippathenthuvaan Parayuka nin avakaasha reethikal Duritham meyaan thozhilaali sukrutham meyaan muthalaali (2) Aruthivaraan ee adharmma neethikal
Oru naattil pularum makkal naam Oru njettil malarum pookkal naam (oru naattil...) Orumayum perumayum ponmudi choodum Oru navalokathe kaanmu naam (orumayum...) Oru navalokathe kaanmu naam (4)
Language: Malayalam
(കോ) പോവുക നാം പോവുക നാം പോവുക നാം ഇതിലേ (4) പടകൊടികണ്ടാല്‍ തല കുടയില്ല വെടിയുണ്ടകളാല്‍ വേദനയില്ല പടകൊടികണ്ടാല്‍ പതറുകയില്ല വെടിയുണ്ടകളാല്‍ വേദനയില്ല അഴിയണി ചാര്‍ത്തിന്‍ മുറവിളി മാറ്റാന്‍ അരിവാളേന്തിയ വീരന്മാരേ (2) പോവുക നാം പോവുക നാം പോവുക നാം ഇതിലേ
(പു) എന്തിതെന്തു സംഭ്രമമോടെങ്ങെങ്ങു പോവുകയാം എന്തിന്നീ സന്നാഹം ആരു നീ (എന്തിതെന്തു) ചൊല്ലൂ ആരു നീ
(സ്ത്രീ) പണിചെയ്തും പട്ടിണിയാല്‍ പരവശരാം പാവങ്ങള്‍ക്കു തുണ നല്‍കാന്‍ പോന്നിടും സഖാവു ഞാന്‍ (പണിചെയ്തും ) (കോ) പോവുക നാം പോവുക നാം പോവുക നാം ഇതിലേ (2)
അസലര്‍ക്കു മേടകളില്‍ കുടികൊള്ളുന്നോരില്‍ നി - ന്നവകാശം കൈവശമായ് തീരുവാന്‍ (കോ) പോവുക നാം പോവുക നാം പോവുക നാം ഇതിലേ (2) (പു) ഓ ഹോ (പു) പകവെട്ടി നേടുവതിന്നാശിപ്പതെന്തുവാന്‍ പറയുക നിന്‍ അവകാശ രീതികള്‍ (സ്ത്രീ) ദുരിതം മേയാന്‍ തൊഴിലാളി സുകൃതം മേയാന്‍ മുതലാളി (2) അറുതിവരാന്‍ ഈ അധര്‍മ്മ നീതികള്‍
(പു) പട്ടിണിയും കഷ്ടതയും പാരില്‍ നിന്നു പോകും (കോ) വഞ്ചമെന്ന വാക്കേ നാം മറന്നു പോകും (പു) നെഞ്ചകത്തിലാര്‍ക്കും സ്നേഹമുളവാക്കും (കോ) സ്നേഹം കൊള്ളും ഐക്യം സ്നേഹം അതാം യോഗ്യം
(കോ) ഒരു നാട്ടില്‍ പുലരും മക്കള്‍ നാം ഒരു ഞെട്ടില്‍ മലരും പൂക്കള്‍ നാം (ഒരു നാട്ടില്‍ ) ഒരുമയും പെരുമയും പൊന്‍മുടി ചൂടും ഒരു നവ ലോകത്തെ കാണ്മു നാം (ഒരുമയും ) ഒരു നവ ലോകത്തെ കാണ്മു നാം (4)