Madhurappathinezhu

1970
Lyrics
Language: English

Madhurappathinezhu
Kayyil kariyum kondu nadakkum
Kaalathinu kazhivillaa
Ariyaathen azhakil
Oru viraladayaalam pathikkuvaan
(madhura...)

Prapanchathinu naduvu valanju
Prakruthikku pallu kozhinju
Aakaashathinu thalamudi narachu
Bhoomikko virayalu vannu
(madhura...)

Meyyil kalabham chaarthanam urvvashi
Metha virikkanam menaka
Kaarkuzhal cheekitharanam rambha
Kaalu thirummanam thilothama
(madhura...)
Language: Malayalam

മധുരപ്പതിനേഴു്
കയ്യില്‍ കരിയും കൊണ്ടുനടക്കും
കാലത്തിനു കഴിവില്ലാ
അറിയാതെന്‍ അഴകില്‍
ഒരു വിരലടയാളം പതിക്കുവാന്‍
(മധുര)

പ്രപഞ്ചത്തിനു് നടുവു് വളഞ്ഞു
പ്രകൃതിക്കു പല്ലുകൊഴിഞ്ഞു
ആകാശത്തിനു തലമുടി നരച്ചു
ഭൂമിക്കോ വിറയലു വന്നു
(മധുര)

മെയ്യില്‍ കളഭം ചാര്‍ത്തണം ഉര്‍വ്വശി
മെത്ത വിരിക്കണം മേനക
കാര്‍കുഴല്‍ ചീകിത്തരണം രംഭ
കാലുതിരുമ്മണം തിലോത്തമ
(മധുര)
Movie/Album name: Saraswathi
Artists