Parayaan maranna [F]

1999
Lyrics
Language: English

Paryaaan maranna paribhavangal
Virahaardramaam mizhikalorkke
Smaranakal thirayaay padarum jaladhiyaay
Pozhiyum nilaavu pol vivashanaay

Alayoo nee chiranthananaay saadhya meghame
Nee varum aparamee mooka veedhiyil
Piriyathe vidaraathadarnna vidhura susmitham
Eriyumeka thaarakayaay vazhi thelikkayo
Paryaaan maranna paribhavangal
Virahaardramaam mizhikalorkke

Pazhayoru dhanumaasa raavin mada sugandandamo
Thazhukee hathashamee jaalakangalil
Pala yugangal thaandi varum hrudaya thaapam..
Athirezhaa manal kadalil chirakadikkayo
Paryaaan maranna paribhavangal
Virahaardramaam mizhikalorkke
Language: Malayalam

പറയാന്‍ മറന്ന പരിഭവങ്ങള്‍...
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ
സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ്
പൊഴിയും നിലാവുപോല്‍ വിവശനായ്‌..

അലയൂ നീ ചിരന്തനനാം സാന്ധ്യമേഘമേ
നീ വരും അപാരമീ മൂകവീഥിയില്‍
പിരിയാതെ വിടരാതടര്‍ന്ന വിധുരസുസ്മിതം
എരിയുമേകതാരകയായ് വഴി തെളിയ്ക്കയോ
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ...

പഴയൊരു ധനുമാസരാവിന്‍ മദസുഗന്ധമോ
തഴുകി ഹതാശമീ ജാലകങ്ങളില്‍
പലയുഗങ്ങള്‍ താണ്ടിവരും ഹൃദയതാപം..
അതിരെഴാ മണല്‍ക്കടലില്‍ ചിറകടിയ്ക്കയോ
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ...
Movie/Album name: Garshom
Artists