Neermaathalappoovinullil

2018
Lyrics
Language: English

Um...um...um...um....
Neermaathalappoovinullil neehaaramaayi veena kaalam
Neelaambaree raagamaayi thaane nukarnna navaneetham
Chirakaarnnuyarnnu vaanil...manamooyalaadiya kaalam....
Neermaathalappoovinullil neehaaramaayi veena kaalam
Neelaambaree raagamaayi thaane nukarnna navaneetham...

Ilakalodum pookkalodum parayuvaanundothiri
Uzhutha mannin gandhamelkkaan nanayuvaanundulkkothi
Ilanjimarathin kompil kurukum pakshi neelaanjanappakshi
Ariyunnuu nin hrudayamidippum...idanenchin cheruchoodum...
Neermaathalappoovinullil neehaaramaayi veena kaalam
Neelaambaree raagamaayi thaane nukarnna navaneetham...

Oru swakaaryam mozhiyuvaan...arikil vannuu pularikal
Muruki nilkkum thanthi thorum viral thalodee sandhyakal
Ezhuthiyathaaro kanmashi pole...swapnam mizhikalil swapnam
Thazhukunnuu raappakalozhiyaathe...maayika mayilppeeli...
Neermaathalappoovinullil neehaaramaayi veena kaalam
Neelaambaree raagamaayi thaane nukarnna navaneetham...
Chirakaarnnuyarnnu vaanil...manamooyalaadiya kaalam....
Language: Malayalam

ഉം...ഉം...ഉം...ഉം....
നീർമാതളപ്പൂവിനുള്ളിൽ നീഹാരമായ് വീണ കാലം
നീലാംബരീരാഗമായി താനേ നുകർന്ന നവനീതം....
ചിറകാർന്നുയർന്നു വാനിൽ....മനമൂയലാടിയ കാലം...
നീർമാതളപ്പൂവിനുള്ളിൽ നീഹാരമായ് വീണ കാലം
നീലാംബരീരാഗമായി താനേ നുകർന്ന നവനീതം....

ഇലകളോടും പൂക്കളോടും പറയുവാനുണ്ടൊത്തിരി
ഉഴുത മണ്ണിൻ ഗന്ധമേൽക്കാൻ നനയുവാനുണ്ടുൾക്കൊതി...
ഇലഞ്ഞിമരത്തിൻ കൊമ്പിൽ കുറുകും പക്ഷി...നീലാഞ്ജനപ്പക്ഷി....
അറിയുന്നൂ നിൻ ഹൃദയമിടിപ്പും....ഇടനെഞ്ചിൻ ചെറുചൂടും...
നീർമാതളപ്പൂവിനുള്ളിൽ നീഹാരമായ് വീണ കാലം
നീലാംബരീരാഗമായി താനേ നുകർന്ന നവനീതം....

ഒരു സ്വകാര്യം മൊഴിയുവാൻ അരികിൽ വന്നൂ പുലരികൾ
മുറുകിനിൽക്കും തന്തി തോറും വിരൽ തലോടീ സന്ധ്യകൾ...
എഴുതിയതാരോ കന്മഷി പോലേ...സ്വപ്നം മിഴികളിൽ സ്വപ്നം
തഴുകുന്നൂ രാപ്പകലൊഴിയാതേ...മായിക മയിൽപ്പീലി...
നീർമാതളപ്പൂവിനുള്ളിൽ നീഹാരമായ് വീണ കാലം
നീലാംബരീരാഗമായി താനേ നുകർന്ന നവനീതം....
ചിറകാർന്നുയർന്നു വാനിൽ....മനമൂയലാടിയ കാലം...
Movie/Album name: Aami
Artists