Ninne rathiyennu

1986
Lyrics
Language: English

Ninne rathiyennu karuthunnu sakhee kanne vaa
Kanya nee kannanu jeevanaakave (ninne...)

Ponninodinanja meni
Pinnilo niranja veni
Priyathe nithya kanyake
Kanne vaa
Priyathe nithya kanyake

Maaranampukal en meyyil
Vaarivaari thookave
Nee marayunno melle
Yanayunno kanavaay

Manjime akamizhiyil
Drshanamarulum ekamaam
Mohame sukhasaarame
Anaghe azhake ini vaa
(ninne...)
Language: Malayalam

നിന്നെ രതിയെന്നു കരുതുന്നൂ സഖീ! കണ്ണേ വാ!
കന്യ നീ കണ്ണന്നു ജീവനാകവേ (നിന്നെ)

പൊന്നിനോടിണഞ്ഞ മേനി
പിന്നിലോ നിറഞ്ഞ വേണി
പ്രിയതേ നിത്യകന്യകേ
കണ്ണേ വാ!
പ്രിയതേ നിത്യകന്യകേ

മാരനമ്പുകൾ എൻ മെയ്യിൽ
വാരിവാരിത്തൂകവേ
നീ മറയുന്നോ, മെല്ലെ-
യണയുന്നോ കനവായ്?

മഞ്ജിമേ അകമിഴിയിൽ
ദർശനമരുളും ഏകമാം
മോഹമേ സുഖസാരമേ
അനഘേ അഴകേ ഇനി വാ
(നിന്നെ)
Movie/Album name: Ariyaatha Bandham
Artists