Ithranal ithranal engayirunnu nee ? ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ? ചൈത്രമദാലസ മധുചന്ദ്രികേ നീലമേഘ നികുഞ്ജത്തില്‍ ഒളിച്ചിരുന്നു വാനമാളിക്തന്‍ മട്ടുപ്പാവില്‍ മറഞ്ഞു നിന്നു ?(ഇത്രനാള്‍..) ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ?
ചിത്രമാം നീരജ പൊയ്കയില്‍ നീന്തുന്ന മുഗ്ധാനുരാഗമരാളമേ നീ ഇത്രനാള്‍ ഇത്രനാള്‍ ഏതു തടങ്ങളില്‍ സ്വപ്നം കണ്ടു കിടന്നുറങ്ങി ? (ഇത്ര നാള്‍..) ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ?
പാര്‍വണ ചന്ദ്രിക പാദങ്ങള്‍ ചുംബിക്കും പാതിരാഗന്ധി സുഗന്ധമേ നീ (പാര്‍വണ..) ഇത്രനാള്‍ ഏതു വസന്ത ശലഭത്തേ മത്തു പിടിപ്പിക്കാന്‍ പൊയിരുന്നു ?(ഇത്ര നാള്‍..) ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ?