Swarnachirakulla Pakshi

1987
Lyrics
Language: English

Swarnnachirakulla pakshi
Suprabhaathappakshi
Chundil unarthupaattumaay vannu
Suprabhaathappakshi

Avalude kannile velicham prakrithi
Kaineetti vaangidumo?
Avalude chirakadi thaalangal mannil
Chalanangalaayidumo?
Anpinte arumasangeethangal paadaan
Anjanakkilikal orumikkumo?
Ambeythu veezhthi avaleyirulin
Sanchiyil aakkidumo?
(swarnnachirakulla)

Avalude chundile kunkumamaniyaan
Aakaashamorungeedumo?
Aa kunkumathin arunima pookkal
Adharathil sookshikkumo?
Shringaaramadhuramaay snehamaay nettiyil
Mangalam chaarthidumo?
Oru rakthadaahamaay aalippadarnnathu
Kuruthiykkorungeedumo?
(swarnnachirakulla)
Language: Malayalam

സ്വര്‍ണ്ണച്ചിറകുള്ള പക്ഷി...
സുപ്രഭാതപ്പക്ഷി...
ചുണ്ടില്‍ ഉണര്‍ത്തുപാട്ടുമായ് വന്നു
സുപ്രഭാതപ്പക്ഷി...

അവളുടെ കണ്ണിലെ വെളിച്ചം പ്രകൃതി
കൈനീട്ടി വാങ്ങിടുമോ?
അവളുടെ ചിറകടിത്താളങ്ങള്‍ മണ്ണില്‍
ചലനങ്ങളായീടുമോ?
അന്‍‌പിന്‍റെ അരുമസംഗീതങ്ങള്‍ പാടാന്‍
അഞ്ജനക്കിളികള്‍ ഒരുമിക്കുമോ?
അമ്പെയ്‌തു വീഴ്‌ത്തി അവളെ-
യിരുളിന്‍ സഞ്ചിയിലാക്കീടുമോ?
(സ്വര്‍ണ്ണച്ചിറകുള്ള)

അവളുടെ ചുണ്ടിലെ കുങ്കുമമണിയാന്‍
ആകാശമൊരുങ്ങീടുമോ?
ആ കുങ്കുമത്തിന്‍ അരുണിമ പൂക്കള്‍
അധരത്തില്‍ സൂക്ഷിക്കുമോ?
ശൃംഗാരമധുരമായ്, സ്‌നേഹമായ് നെറ്റിയില്‍
മംഗളം ചാര്‍ത്തീടുമോ?
ഒരു രക്തദാഹമായ് ആളിപ്പടര്‍ന്നത്
കുരുതിയ്‌ക്കൊരുങ്ങീടുമോ?
(സ്വര്‍ണ്ണച്ചിറകുള്ള)
Movie/Album name: Arinjo Ariyatheyo (Onnam Maanam Poomanam)
Artists