Swarangale Ningal niramaayennil

1988
Lyrics
Language: English

Swarangale... swarangale...

Swarangale ningal niramaayennil
Niranju nilkkumbol
Ezhuthunnoo njaan avalude chithram
Shilaathalangalilellaam

Aval paadum gaanathiloode
Avalude roopamarinjoo njaan
Oru divyaraagathil ninnum
Sakhiyude snehamarinjoo njaan
Ente maalaakhe vannaalum
Enikku chirakukal thannaalum
(swarangale)

Hridayathin thaalangal ekum
Madhuritha mandradhwani chaarthi
Iniyente nidrayil ninnum
Avalude choodilunarum njaan
Ente pithaave kaazhcha tharoo
Avale kaanaan oru neram
(swarangale)
Language: Malayalam

സ്വരങ്ങളേ... സ്വരങ്ങളേ...
സ്വരങ്ങളേ നിങ്ങള്‍ നിറമായെന്നില്‍
നിറഞ്ഞു നില്‍ക്കുമ്പോള്‍
എഴുതുന്നൂ ഞാനവളുടെ ചിത്രം
ശിലാതലങ്ങളിലെല്ലാം...

അവള്‍ പാടും ഗാനത്തിലൂടെ
അവളുടെ രൂപമറിഞ്ഞൂ ഞാന്‍
ഒരു ദിവ്യരാഗത്തില്‍‌നിന്നും
സഖിയുടെ സ്‌നേഹമറിഞ്ഞൂ‍ ഞാന്‍
എന്‍റെ മാലാഖേ വന്നാലും
എനിക്കു ചിറകുകള്‍ തന്നാലും
(സ്വരങ്ങളേ)

ഹൃദയത്തിന്‍ താളങ്ങളേകും
മധുരിത മന്ദ്രധ്വനി ചാര്‍ത്തി
ഇനിയെന്‍റെ നിദ്രയില്‍‌നിന്നും
അവളുടെ ചൂടിലുണരും ഞാന്‍
എന്‍റെ പിതാവേ കാഴ്‌ച തരൂ
അവളെ കാണാന്‍ ഒരു നേരം
(സ്വരങ്ങളേ)
Movie/Album name: Kallimullu
Artists