മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ് മദനപ്പൂ ചൂടും വേളിപ്പെണ്ണാണ് മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ് ഇളമാനേ നിന്നെ തേടും കണ്ണാണ് കാതോളം മിഴിയഴക് കണ്ടാലോ കിളിയഴക് (മയിലാടും...)
പൊന്നും നൂലിൽ ആലില മിന്നും പവിഴമണിത്താലി കാതിൽ ചേർന്നാൽ കാകളി മൂളൂം കനകലോലാക്ക് ആ കാറ്റേ കൈ നോക്കാനിരുന്നില്ലേ കല്യാണം കൂടാനിരുന്നില്ലേ പണയം നൽകാൻ പ്രണയഗീതം ഞാൻ ഓ... (മയിലാടും...)
ഒന്നാം നാളിൽ ഓമനരാവിൽ ഒരുങ്ങി വരുകില്ലേ പൂവിൽ ചായും കാറ്റിൻ കൈകൾ പുടവ ഞൊറിയില്ലേ മന്ദാരം നിൻ മുന്നിൽ മഷിക്കൂട് മെയ്യെല്ലാം പ്രേമത്തിൻ വിരൽ പാട് പകരം തരുമോ പഴയ സ്നേഹം നീ ഓ.. (മയിലാടും...)