Ozhukaathe kaviyaathe Ee malayoraththidariyizhanjoru Thenmalayaaru kavinjoo Ente manassu niranjoo nadiyaay En mohangngal kavinjoo Ee vazhiyaathrayilen changngaathee Neeyaaniniyen vazhikaatti Thulli nada thulli nada Vellimanikkaale nada nada Vellimanikkaale (idavappaathi...)
Language: Malayalam
ഇടവപ്പാതിക്കോളു വരുന്നൂ ഇതുവഴി മിന്നൽത്തേരു വരുന്നൂ തുള്ളിക്കൊരു കുടമാകും മുൻപേ തുള്ളി നട തുള്ളിനട വെള്ളിമണിക്കാളേ നട നട വെള്ളിമണിക്കാളേ... (ഇടവപ്പാതി..)
പൂക്കാതെ കായ്ക്കാതെ പൂവണിമലയിൽ കാവലു നിന്നൊരു പൂവരശിന്നലെ പൂത്തു എന്റെ കിനാവുകൾ പൂത്തു ജീവിത സന്ധ്യാപുഷ്പി തളിർത്തു ഈ വഴിയാത്രയിലെൻ ചങ്ങാതീ നീയാണിനിയെൻ വഴികാട്ടി തുള്ളി നട തുള്ളിനട വെള്ളിമണിക്കാളേ നട നട വെള്ളിമണിക്കാളേ... (ഇടവപ്പാതി..)
ഒഴുകാതെ കവിയാതെ ഈ മലയോരത്തിടറിയിഴഞ്ഞൊരു തെന്മലയാറ് കവിഞ്ഞൂ എന്റെ മനസ്സു നിറഞ്ഞൂ നദിയായ് എൻ മോഹങ്ങൾ കവിഞ്ഞൂ ഈ വഴിയാത്രയിലെൻ ചങ്ങാതീ നീയാണിനിയെൻ വഴികാട്ടി തുള്ളിനട തുള്ളിനട വെള്ളിമണിക്കാളേ നട നട വെള്ളിമണിക്കാളേ... (ഇടവപ്പാതി..)