പച്ച പച്ചപ്പളുങ്കേ കൊച്ചു പിച്ചു കരിമ്പേ മൊട്ടോടു മൊട്ടിട്ടു വാ വാ ഹേയ് പിച്ച വെച്ചു പറക്കാം മച്ചിനകത്തൊളിക്കാം കണ്ണാരം പൊത്തിപ്പൊത്തി കളിക്കാം ഒരുനോക്കു കൊണ്ടു നുള്ളാതെ കളിവാക്കു കൊണ്ടു തള്ളാതെ ഒരു നോക്കു നോക്കിയെന്നെ കൊല്ലാതെ കളിവാക്കു ചൊല്ലിയെന്നെ കുഴക്കാതെ ഇനി ഞാൻ വിരിക്കും പുല്ലുപായിൽ പൂവാൽ മൈനേ മയങ്ങ് (പച്ച പച്ചപ്പളുങ്കേ...)
ആരോടും മിണ്ടാത്തതെന്തേ അരുമയാമെൻ മണിച്ചിപ്രാവേ കെട്ടിപ്പിടിക്കാതെ മുത്തം കൊടുക്കാതെ കുറുമ്പിയാമീ കുസൃതി കാറ്റിനു കടലുറങ്ങാൻ നേരമായ് കാവൽ നമ്മൾ മാത്രമായ് ഇനി ഞാൻ വിരിക്കും പുല്ലുപായിൽ പൂവാൽ മൈനേ മയങ്ങ് (പച്ച പച്ചപ്പളുങ്കേ...)
കറുകറെ കാണും കറുത്ത മറുകിൽ പറന്നിറങ്ങും കാർനിറ വണ്ടേ തുടു തുടുത്താടും തുമ്പപ്പൂവിനു പുലർനിലാവിൻ തൂവലുണ്ടോ തനു തലോടാൻ മോഹമായി വന്നു ചേരാൻ നേരമായി ഇനി ഞാൻ വിരിക്കും പുല്ലുപായിൽ പൂവാൽ മൈനേ മയങ്ങ് (പച്ച പച്ചപ്പളുങ്കേ...)