Kalahamsamilla Kalamaanilla

1982
Lyrics
Language: English

Kalahamsamilla kalamaanilla
Innen kalpanayil
Oru sargganombaram uthirum manassil
Sakhi nin roopam maathram
(kalahamsamilla)

Darbhathan munayiludakki
Pushpasharangal orukkee
(darbhathan)
Innale ninna shakunthala ennil
Neeyaay maarumbol
(innale)
Njaan pookkal varachaal nin mizhiyaakum
Thaliru varachaal nin chodiyaakum
(kalahamsamilla)

Nagnatha koonthalaal moodi
Chelaykku kaikal neetti
(nagnatha)
Yamunayilozhukum gopikalennil
Neeyaay theliyumbol
(yamunayil)
Njaan alakal varachaaal nin mudiyaakum
Ezhu nirangalum nin niramaakum
(kalahamsamilla)
Language: Malayalam

കളഹംസമില്ല..കലമാനില്ല
ഇന്നെന്‍ കല്പനയില്‍
ഒരു സര്‍ഗനൊമ്പരം ഉതിരും മനസ്സില്‍
സഖി നിന്‍ രൂപം മാത്രം
സഖി നിന്‍ രൂപം മാത്രം
(കളഹംസമില്ല)

ദര്‍ഭ തന്‍ മുനയിലുടക്കി
പുഷ്പശരങ്ങള്‍ ഒരുക്കീ (ദർഭ )
ഇന്നലെ നിന്ന ശകുന്തള എന്നില്‍
നീയായ് മാറുമ്പോള്‍ (ഇന്നലെ)
ഞാന്‍ പൂക്കള്‍ വരച്ചാല്‍ നിന്മിഴിയാകും
തളിരു വരച്ചാല്‍ നിന്‍ ചൊടിയാകും
(കളഹംസമില്ല)

നഗ്നത കൂന്തലാല്‍ മൂടി
ചേലയ്ക്കു കൈകള്‍ നീട്ടി (നഗ്നത)
യമുനയില്‍ ഒഴുകും ഗോപികളെന്നില്‍
നീയായ് തെളിയുമ്പോള്‍ (യമുനയില്‍)
ഞാന്‍ അലകള്‍ വരച്ചാല്‍ നിന്മുടിയാകും
ഏഴുനിറങ്ങളും നിന്‍ നിറമാകും

കളഹംസമില്ല..കലമാനില്ല
ഇന്നെന്‍ കല്പനയില്‍
ഒരു സര്‍ഗനൊമ്പരം ഉതിരും മനസ്സില്‍
സഖി നിന്‍ രൂപം മാത്രം
സഖി നിന്‍ രൂപം മാത്രം
കളഹംസമില്ലാ..കലമാനില്ലാ
Movie/Album name: Naalathe Sandhya (Malayorangalil Chuvappu)
Artists