Kilukilppambaram

1991
Lyrics
Language: Malayalam

കിലുകിൽ പമ്പരം തിരിയും മാനസം
അറിയാതമ്പിളീ മയങ്ങൂ വാവാവോ
ചാഞ്ചക്കം ചാഞ്ചക്കം
പനിനീർ ചന്ദ്രികേ ഇനിയീപൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാവാവോ
ചാഞ്ചക്കം ചാഞ്ചക്കം

മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും
പാൽനിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ
താളം പോയ നിന്നിൽ മേയും നോവുമായ്
താനേ വീണുറങ്ങൂ തെന്നൽ കന്യകേ
താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ

ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
താനേ നിന്റെ ഓർമ്മതൻ ചായം മാഞ്ഞതോ
കാലം നെയ്തജാലമോ മായാജാലമോ
തേഞ്ഞുപോയ തിങ്കളേ വാവോ വാവാവോ
പനിനീർ ചന്ദ്രികേ ഇനിയീപൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാവാവോ
Movie/Album name: Kilukkam
Artists