താമരത്തോണിയിൽ പൂമണച്ചോലയിൽ തങ്കക്കിനാവു കാണും സങ്കല്പരാധികേ വന്നാലും മുന്നിൽ നീ വാസന്ത റാണി പോൽ ചുണ്ടത്ത് പാറിടുന്ന പണ്ടത്തെ പാട്ടുമായി ഒരു കുടം പൂവുമായി മധുമാസം വന്നു പോയി കണ്മണീ കാത്തു കാത്തെൻ കരളു തകർന്നു പോയി കുഴലൂതും കാറ്റേ നീ കുയിലാളെ കണ്ടുവോ കണ്ണെഴുതും കായാമ്പൂവേ സുന്ദരിയെ കണ്ടുവോ