ആ..ആ..ആ.ആ ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം (2) ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം അറിയില്ലെനിക്കറിയില്ല പറയുന്നു സന്ധ്യതൻ മൗനം മൗനം (ഒരു നറുപുഷ്പമായ്..)
മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ് പാടി (2) അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ- പ്രണയത്തിൻ സംഗീതം പോലെ പുഴ പാടി തീരത്തെ മുള പാടി പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി (ഒരു നറുപുഷ്പമായ്..)
ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ- വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2) നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ യമുനയിൽ നീന്തുകയായി പറയാതെ നീ പോയതറിയാതെ കേഴുന്നൂ ശരപഞ്ജരത്തിലെ പക്ഷി (ഒരു നറുപുഷ്പമായ്..)