ശിവമല്ലിപ്പൂ പൊഴിയ്ക്കും മാര്‍കഴിക്കാറ്റേ ശിവകാമിക്കോവില്‍ ചുറ്റും മാമഴക്കാറ്റേ വനമുല്ലയ്ക്കും വാര്‍ത്തുമ്പിയ്ക്കും ഈ മുത്തണിമുത്തുകള്‍ കൊത്തിയെടുക്കണ തത്തകളെത്തണ പൊങ്കലിനിക്കുറിയിത്തിരി- യിത്തിരി മരതകമഴ വേണം വേണം (ശിവമല്ലി)
മുടിയെല്ലാം മെടയാനായ് ഒരുകോടിപ്പൂ വേണം വള വേണം ചാന്തു വേണം ചേലയും വേണം അണിയാരം ചാര്‍ത്താനായ് അരപ്പവന്‍ വേറെ വേണം വിളയാടും ബൊമ്മ വേണം കൊച്ചുപാപ്പാത്തീ ഈ കോവിലിലാവണിയുത്സവമായ് പല കോലമയില്‍ക്കളി കുമ്മികളായ് പടകു തുഴഞ്ഞീപ്പുഴതാണ്ടി പല വേലകള്‍ വിരുതുകള്‍ കാണേണം വെള്ളരി വെറ്റില വച്ചു തൊഴാം തിരുമുമ്പിലെ മുന്തിരിച്ചന്ദനമെട്ടടിമലരുഴിയാം മനമുഴിയാം നിറമെറിയാം... (ശിവമല്ലി)