Kannil Kannil

2023
Lyrics
Language: Malayalam

കണ്ണിൽ കണ്ണിൽ മിന്നാ മിന്നും മിന്നാ മിന്നി
ദൂതും തേടി തെന്നി തെന്നി ചാരെ വന്നോ
ആരും കാണാതോരം ചാരി പാറി പോകും
ദൂരം താണ്ടി കൂടും തേടി വന്നു മെല്ലെ
പൂങ്കിനാവേകും മൗനം
രാഗമായ് മാറും നേരം (2)
ജീവന്റെ ജീവനെ മാറിലായ് ചായില്ലേ
(കണ്ണിൽ കണ്ണിൽ)
തന്നെ താനെ എൻ ചാരെ പോരും നേരം
ഉള്ളിനുള്ളിൽ തുടികൊട്ടും താളം പോലെ

അമ്മക്കിളിതൻ ചാഞ്ചാട്ടും ചിറകിന്നാലേ
ഉണ്ണിവളർന്നെ ഇമചിമ്മും നേരം കൊണ്ടേ

പൂവിന്റെ മാറിലെ തുള്ളി പോലെ... നീ..
പ്രാണന്റെ പ്രാണനായ് ചേർന്നതല്ലേ
മൗനാനുരാഗമേ ആർദ്രമായ് പാടില്ലേ..
(കണ്ണിൽ കണ്ണിൽ)
Movie/Album name: Rani
Artists