Sandhye nin maunavuminnoru Anuraaga sandeshamaay njan kettu (2) Thanka mukilin thakidil vaayichu njan Innoru preamapathram oru sundara premapathram (sandhye..)
Omalkkuruvee ninakkariyaamo Aa premalikhitham aarezhuthi Devakumaarano gandharvano avan Snehichu theeratha kaamukano Saaleenayaamoru graameena kanya than Aaraadhakanaay vannavano (sandhye...)
Neettikkurukki vilippathaare ente Koottile kanmani prave Etho kinaavilenne kandu Mohichoru kaatharanaam kalithozhaneyo Aashleshamaalayaal aaro pakarnnidum Aathmaharsham nee kothichu poyo (sandhye..)
Language: Malayalam
സന്ധ്യേ നിൻ മൗനവുമിന്നൊരു അനുരാഗസന്ദേശമായ് ഞാൻ കേട്ടു (2) തങ്ക മുകിലിൻ തകിടിൽ വായിച്ചു ഞാൻ ഇന്നൊരു പ്രേമപത്രം ഒരു സുന്ദരപ്രേമപത്രം (സന്ധ്യേ...)
ഓമൽക്കുരുവീ നിനക്കറിയാമോ ആ പ്രേമലിഖിതം ആരെഴുതീ (2) ദേവകുമാരനോ ഗന്ധർവനോ അവൻ സ്നേഹിച്ചു തീരാത്ത കാമുകനോ (2) ശാലീനയാമൊരു ഗ്രാമീണ കന്യ തൻ ആരാധകനായ് വന്നവനോ (സന്ധ്യേ...)
നീട്ടിക്കുറുക്കി വിളിപ്പതാരേ എന്റെ കൂട്ടിലെ കണ്മണി പ്രാവേ (2) ഏതോ കിനാവിലെന്നെ കണ്ടു മോഹിച്ചൊരു കാതരനാം കളിത്തോഴനെയോ (2) ആശ്ലേഷമാലയാൽ ആരോ പകർന്നിടും ആത്മഹർഷം നീ കൊതിച്ചു പോയോ (സന്ധ്യേ...)
Movie/Album name: Kalabhamazha
Movie SummaryKalabhamazha is a 2011 Malayalam film centered on the lives, relationships, and emotional struggles of its characters, with music playing a central role in expressing the narrative's romantic and melancholic moods.
Musical Style
Melodic, semi-classical-flavored Malayalam film song with a gentle, twilight (sandhye) mood, likely built on a soft, romantic orchestration.