Nizhalukal Kanalaay Meyumbol

2019
Lyrics
Language: Malayalam

നിഴലുകൾ കനലായ് മേയുമ്പോൾ
മൗനങ്ങൾ.......മൗനങ്ങൾ ഇരുളായ് മൂടുമ്പോൾ
ആശകൾ അകതാരിൽ മയങ്ങുമ്പോൾ
കൺമുന്നിൽ വന്നേറാൻ ദൂരങ്ങൾ
(നിഴലുകൾ കനലായ് മേയുമ്പോൾ)

മേഘങ്ങളെ ഈ ഏകതാരം നീന്തുന്ന വാനം
ഹോ ശോകമൂകം തീരുകില്ലെന്നോ മായുകില്ലെന്നോ
തിരി താഴുന്നുവോ മനം വിങ്ങുന്നുവോ
ഇനി മങ്ങുന്ന കാഴ്ചകളോ
(നിഴലുകൾ കനലായ് മേയുമ്പോൾ)
Movie/Album name: Sidharthan Enna Njaan
Artists