Nenchu keeri oru mottu viriyaan... Novunnoru chilla pol Penne...uyiraake pollunnuu pala veyilaal........ Nin maunavum nin mozhikalum thaane vithumpunnu Aa...aa...aa...... Karanju peyyaan nee enikkoru pidi mannu tharuu.... Marikkaathirikkaan oru nalla vaakkinte thanalu tharuu.....
Language: Malayalam
ആ...ആ...ആ.... പുഴയിൽ ജലമെടുക്കാൻ പോയ വേരിനു് വെട്ടേറ്റതറിഞ്ഞൊരു പെണ്ണിലയുടെ നോവാർന്ന ഭയം പോലെ സഖീ....ഈ ജീവിതം....
നീ നട്ട കണ്ണീർച്ചെമ്പകം പൂത്തെടി പെണ്ണേ നെഞ്ചിനുള്ളിൽ നീ നട്ട കണ്ണീർച്ചെമ്പകം പൂത്തെടി പെണ്ണേ നെഞ്ചിനുള്ളിൽ... നീ പോയ വഴികളിൽ...മഴ മാഞ്ഞ വഴികളിൽ വെയിൽ മാത്രമാവുന്നു ഞാനും ഒരു വെയിൽ മാത്രമാവുന്നൂ....
ഏതൊരു വേനലിനുള്ളിലും ഉണ്ടാകും ഏതെങ്കിലുമൊരു മഴയാലൊരിക്കൽ വഞ്ചിക്കപ്പെടുമൊരു രാത്രി.... ഏതൊരു വേനലിനുള്ളിലും ഉണ്ടാകും ഏതെങ്കിലുമൊരു മഴയാലൊരിക്കൽ വഞ്ചിക്കപ്പെടുമൊരു രാത്രി.... ആ...ആ...ആ...ആ.... പുഴയിൽ ജലമെടുക്കാൻ പോയ വേരിനു് വെട്ടേറ്റതറിഞ്ഞൊരു പെണ്ണിലയുടെ നോവാർന്ന ഭയം പോലെ സഖീ....ഈ ജീവിതം....
നെഞ്ചു കീറി ഒരു മൊട്ടു വിരിയാൻ... നോവുന്നൊരു ചില്ലപോൽ പെണ്ണേ...ഉയിരാകെ പൊള്ളുന്നൂ പല വെയിലാൽ.... നിൻ മൗനവും നിൻ മൊഴികളും താനേ വിതുമ്പുന്നു ആ...ആ...ആ...... കരഞ്ഞു പെയ്യാൻ നീ എനിക്കൊരുപിടി മണ്ണു തരൂ.... മരിക്കാതിരിക്കാൻ ഒരു നല്ല വാക്കിന്റെ തണലു തരൂ....