ഭൂമിയുടെ കൈയിലെ പുഷ്പദലക്കുമ്പിളില്‍ സോമരസം പകരുമീ സുരഭിമാസം രാജഹംസമിഥുനങ്ങള്‍ നീരാടും ചോലകളില്‍ രാസകേളികള്‍ക്കിതാ വിളിപ്പൂ നമ്മെ മന്മഥസദനമിതാ - രതി- മന്മഥസദനമിതാ. ആ ആ ആ... (മല്ലാക്ഷീമണിമാരില്‍ )
മാമലകള്‍ മഞ്ഞിന്റെ മൂടുപടമഴിക്കുമ്പോള്‍ മാര്‍നിറയെത്തെളിയുമീ നഖക്ഷതങ്ങള്‍ കണ്ടു കണ്ടു കൊതി പൂണ്ട് സങ്കേതം തേടിവരും കാമമോഹിതരിതാ വിളിപ്പൂ നമ്മെ മന്മഥസദനമിതാ - രതി- മന്മഥസദനമിതാ. ആ ആ ആ... (മല്ലാക്ഷീമണിമാരില്‍ )