മെല്ലെ മനസ്സിനുള്ളിൽ മഴ വന്നു തഴുകിയ പോലെ വേനൽ എരിഞ്ഞ നോവിൽ ചേരും സാന്ത്വനമേ നാവിൽ സ്വരങ്ങളേഴും അനുരാഗമെഴുതുകയല്ലേ മുന്നിൽ നിറങ്ങളേകും ആത്മ സായൂജ്യമേ മെല്ലെ മനസ്സിനുള്ളിൽ മഴ വന്നു തഴുകിയ പോലെ
കാറ്റു പുൽകുമീ കനവിന്റെ ശാഖിയിൽ പൂ ചൂടി നിന്നുവോ പുലർവേളകൾ ആർദ്രമീ ഓർമ്മകൾ സ്നേഹതീരങ്ങൾ ഉള്ളിൽ ഉള്ളിൽ ചെറുമുറിവുകളിൽ താനേ പെയ്യും മൊഴി മലരുകളേ മെല്ലെ മനസ്സിനുള്ളിൽ മഴ വന്നു തഴുകിയ പോലെ
പാട്ടു മൂളുമീ പുഴയോടു കൂടുവാൻ ഈ നാട്ടുപൂവേ എൻ കൊതി പൂണ്ടുവോ നീളുമീ പാതകൾ ഒന്നു ചേരുമ്പോൾ കണ്ണിൽ കണ്ണിൽ തിരി ഉഴിയുകയായ് കാവൽ നിൽക്കും ചെറുകുരുവികളേ മെല്ലെ മനസ്സിനുള്ളിൽ മഴ വന്നു തഴുകിയ പോലെ വേനൽ എരിഞ്ഞ നോവിൽ ചേരും സാന്ത്വനമേ മെല്ലെ മനസ്സിനുള്ളിൽ മഴ വന്നു തഴുകിയ പോലെ