Yamuna nadiyozhukum

1999
Lyrics
Language: English

Aaa..aa..aa..
Yamunaanadiyozhukum suprabhatham
Priyane madhuvanikal vrindavanamaay
En pranayaanjalippookkalaay nalki njaan
Nin mruduvenuvin naadamaay chernnidaam
Kaathirippoo ninte raadha
(yamunaanadiyozhukum...)

Nin premasamgeetham kettente manveena
Aarorumariyaathe paadippoy (2)
Ponpeeliyil snehathinte varnnangal
Kanpeeliyil mohathinte daahangal
Gokulam vaazhum kannaa nin kuzhal naadam kelkkaan
Eerezhu janmam ninne poojikkam nin raadha
Yamunaanadiyozhukum suprabhatham

Maanathu thaarangal viriyumpol neeyente
Chaarathu vannenne punarnnille (2)
Raavin virimaaril naam aliyumpol
Ee swapna sallaapathin pontherilerippookaan
Eerezhu janmam ninne poojikkam nin raadha
Yamunaanadiyozhukum suprabhatham

Priyane madhuvanikal vrindaavanamaay
En pranayaanjali pookkalaay nalki njaan
Nin mruduvenuvin naadamaay chernnidaam
Kaathirippoo ninte raadha
(yamunaanadiyozhukum...)
Language: Malayalam

ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

യമുനാ‍നദിയൊഴുകും സുപ്രഭാതം
പ്രിയനേ... മധുവനികൾ വൃന്ദാവനമായ്‌
എൻ പ്രണയാഞ്ജലിപ്പൂക്കളായ്‌ നൽകി ഞാൻ
നിൻ മൃദുവേണുവിൻ നാദമായ് ചേർന്നിടാം
കാത്തിരിപ്പൂ നിന്റെ രാധ
യമുനാ‍നദിയൊഴുകും സുപ്രഭാതം

നിൻ പ്രേമസംഗീതം കേട്ടെന്റെ മൺവീണ
ആരോരുമറിയാതെ പാടിപ്പോയ്
നിൻ പ്രേമസംഗീതം കേട്ടെന്റെ മൺവീണ
ആരോരുമറിയാതെ പാടിപ്പോയ്
പൊൻപീലിയിൽ സ്നേഹത്തിന്റെ വർണ്ണങ്ങൾ
കൺപീലിയിൽ മോഹത്തിന്റെ ദാഹങ്ങൾ
ഗോകുലം വാഴും കണ്ണാ നിൻകുഴൽനാദം കേൾക്കാൻ
ഈരേഴുജന്മം നിന്നെ പൂജിക്കാം നിൻ രാധ
യമുനാ‍നദിയൊഴുകും സുപ്രഭാതം

മാനത്തുതാരങ്ങൾ വിരിയുമ്പോൾ നീയെന്റെ
ചാരത്തു വന്നെന്നെ പുണർന്നില്ലേ
മാനത്തുതാരങ്ങൾ വിരിയുമ്പോൾ നീയെന്റെ
ചാരത്തു വന്നെന്നെ പുണർന്നില്ലേ
രാവിൻ വിരിമാറിൽ നാം അലിയുമ്പോൾ
നാണത്താൽ മിഴിപൂട്ടും താരങ്ങൾ
ഈ സ്വപ്നസല്ലാപത്തിൻ പൊൻതേരിലേറിപ്പോകാൻ
ഈരേഴുജന്മം നിന്നെ പൂജിക്കാം നിൻ രാധ
യമുനാ‍നദിയൊഴുകും സുപ്രഭാതം

പ്രിയനേ... മധുവനികൾ വൃന്ദാവനമായ്‌
എൻ പ്രണയാഞ്ജലിപ്പൂക്കളായ്‌ നൽകി ഞാൻ
നിൻ മൃദുവേണുവിൻ നാദമായ് ചേർന്നിടാം
കാത്തിരിപ്പൂ നിന്റെ രാധ
യമുനാ‍നദിയൊഴുകും സുപ്രഭാതം
Movie/Album name: Devadasi
Artists