Thankakkanikkonna

1976
Lyrics
Language: English

Thankakkanikkonna poovitharum
Dhanumaasathile thiruvaathira
Swarggathilum bhoomiyilum innu
Bhagavaante thirunaalallo
Bhagavathikku thirunoyamballo
(thankakkanikkonna....)

Mangalapaangikale mankamaare
Nedumangalyam kothippavare
(mangalapaangikale...)
Mungikkulikkanam thudikottanam ningal
Mudiyil kurumozhippoo choodanam
Muttathu kalamezhuthi nruthamaadanam
Aa....aa...aa.....

Venmuthumaala kilungenam maaril
Venchandanakkuriyaniyenam
(venmuthumaala....)
Sreepaarvathiykku manam theliyaan
Mukhasreeyode nammalinnu nruthamaadanam
Ennum ashtamangalyam theliyenam
(thankakkanikkonna.....)
Language: Malayalam

തങ്കക്കണിക്കൊന്ന പൂവിതറും
ധനുമാസത്തിലെ തിരുവാതിര
സ്വർഗ്ഗത്തിലും ഭൂമിയിലും ഇന്ന്‌
ഭഗവാന്റെ തിരുനാളല്ലോ
ഭഗവതിക്കു തിരുനൊയമ്പല്ലോ
(തങ്കക്കണിക്കൊന്ന....)

മംഗലപാംഗികളേ മങ്കമാരേ
നെടുമംഗല്യം കൊതിപ്പവരേ
(മംഗലപാംഗികളേ....)
മുങ്ങിക്കുളിക്കണം തുടികൊട്ടണം നിങ്ങൾ
മുടിയിൽ കുറുമൊഴിപ്പൂ ചൂടണം
മുറ്റത്തു കളമെഴുതി നൃത്തമാടണം
ആ....ആ...ആ.....

വെൺമുത്തുമാല കിലുങ്ങേണം മാറിൽ
വെൺചന്ദനക്കുറിയണിയേണം
(വെണ്‍‌മുത്തുമാല....)
ശ്രീപാർവ്വതിയ്ക്കു മനം തെളിയാൻ
മുഖശ്രീയോടെ നമ്മളിന്നു നൃത്തമാടണം
എന്നും അഷ്ടമംഗല്യം തെളിയേണം
(തങ്കക്കണിക്കൊന്ന.....)
Movie/Album name: Ammini Ammaavan
Artists