Ramanjiduvaan

2012
Lyrics
Language: Malayalam

രാമാഞ്ഞിടുവാൻ ശ്രീരാമായണമേ
അലയല പോൽ ത്യാഗമായ് അനുപമമാം ധർമ്മമായ്
അനുരാഗവും അനുബന്ധവും അപരിമേയമായ്
സഹനശീല ധീര വീര വരദധീരമായ്
(രാമാഞ്ഞിടുവാൻ…)

ശ്രീരാമ പട്ടാഭിഷേകം …ശ്രീരാമ പട്ടാഭിഷേകം
ദശരഥ രാജനുദ്ദേശം പുളകത്തിലാറാടി ദേശം
കറയായി കൈകേയിയ്ക്കേകിയതാം വരം
പതിനാലു വത്സരം കാനനം പൂകുവാൻ
കല്പിച്ചു രാജാവ് രാമനോടായ്
വനവാസം പോകേണ്ട ദുർവിധി

കതിരൊളി വനവാസം
വിരിയും മുഖഹാസം
വെടിയും റാണിവാസം
പതിയൊടു സഹവാസം
താതൻ വാക്കിനായി
തനയൻ ജനകനായി
ഭാമിനി നാഥനായ്
ലക്ഷ്മണൻ ജ്യേഷ്ഠനായ്
ജഗമാകെ ആക്രോശം

സത്യവചനപരിപാലകരഘുപതി
ധർമ്മ കവചത്തെ തിരുമാറിലേന്തി
ലക്ഷ്മണ സമേത വനയാത്ര പോയി
അയോദ്ധ്യ നഗരിയിൽ അമാവാസിയായി
രാമാഞ്ഞിടുവാൻ ശ്രീരാമായണമേ
രാമാഞ്ഞിടുവാൻ രാമായണമേ
Movie/Album name: Sree Raamaraajyam
Artists