Kalamozhikalaaya kilikal paadiyanayumee vazhi Kaathu nilkkum penkidaave.. Oru hrudayaraagamukilalinju kuliru peyyave Poothu nilkkum ponkinaave.. Narunilaavu veena vazhiyilaay aare aare orkkave Manam kulirthu kaathu nilppoo nee....
Language: Malayalam
ഹേ..ഹേ ഹേ ഹേ.. ഹേ.. ഹേ ഹേ ഹേ...
കളമൊഴികളായ കിളികള്‍ പാടിയണയുമീ വഴി കാത്തു നില്ക്കും പെൺകിടാവേ.. ഒരു ഹൃദയരാഗമുകിലലിഞ്ഞു കുളിരു പെയ്യവേ പൂത്തു നില്ക്കും പൊൻകിനാവേ.. നറുനിലാവു വീണ വഴിയിലായ് ആരെ ആരെ ഓര്‍ക്കവേ മനം കുളിര്‍ത്തു കാത്തുനില്‍പ്പൂ നീ...
അതിരെഴാത്ത മതിലെഴാത്ത പുതിയ ലോകമേ നിന്റെ സീമകള്‍ ദൂരെ ദൂരെയോ.. കവിത പോലെ മധുരമായ പുതിയ ജീവിതം കാലമേ വെറും പാഴ്‌ക്കിനാക്കളോ.. ഞാറ്റുവേലയായി വിളിച്ചുണര്‍ത്തുവാന്‍ വയല്‍ക്കിനാക്കളെ പറന്നുവാ...
കളമൊഴികളായ കിളികള്‍ പാടിയണയുമീ വഴി കാത്തു നില്ക്കും പെണ്കിടാവേ...