Maanathe Ezhunilamaalikayil

1963
Lyrics
Language: English

Maanathe ezhunila maalikayil oru
Maalaakhayundoru maalaakha
Thoovelli meghangalil lallalallam thullunna
Maalaakhayundoru maalaakha (maanathe)

Maalaakha kannonnadachu thurakkumbol
Bhoomiyil raapakal undaakum
Maalaakha kannonnadachu thurakkumbol
Bhoomiyil raapakal undaakum
Nakshathrappoomara kombinmel aadumpol
Naadaake pookkaalamundaakum
Naadaake pookkaalamundaakum (maanathe)

Swapnathil maalaakha chithram varaykkumpol
Swargathu mazhavillundaakum
Swapnathil maalaakha chithram varaykkumpol
Swargathu mazhavillundaakum
Parudeesa melle melle thurakkumpol
Ponmukil praavukal nruthamaadum
Ponmukil praavukal nruthamaadum (maanathe)

Thankanilaavu kondu thaazhikakkudam vecha
Manchalilirikkunna maalaakhe
Thankanilaavu kondu thaazhikakkudam vecha
Manchalilirikkunna maalaakhe
Nin naattilillaatha ningalaarum kaanaatha
Mannile thiruhrudayappoo veno
Mannile thiruhridayappooveno?
(maanathe)
Language: Malayalam

മാനത്തെ ഏഴു നില മാളികയില്‍ ഒരു
മാലാഖയുണ്ടൊരു മാലാഖ
തൂവെള്ളിമേഘങ്ങളില്‍ ലല്ലലല്ലം തുള്ളുന്ന
മാലാഖയുണ്ടൊരു മാലാഖ (മാനത്തെ)

മാലാഖ കണ്ണൊന്നടച്ചു തുറക്കുമ്പോള്‍
ഭൂമിയില്‍ രാപകലുണ്ടാകും
മാലാഖ കണ്ണൊന്നടച്ചു തുറക്കുമ്പോള്‍
ഭൂമിയില്‍ രാപകലുണ്ടാകും
നക്ഷത്രപ്പൂമര കൊമ്പിന്മേലാടുമ്പോള്‍
നാടാകെ പൂക്കാലമുണ്ടാകും
നാടാകെ പൂക്കാലമുണ്ടാകും (മാനത്തെ)

സ്വപ്നത്തില്‍ മാലാഖ ചിത്രം വരയ്ക്കുമ്പോള്‍
സ്വര്‍ഗ്ഗത്തു മഴവില്ലുണ്ടാകും
സ്വപ്നത്തില്‍ മാലാഖ ചിത്രം വരയ്ക്കുമ്പോള്‍
സ്വര്‍ഗ്ഗത്തു മഴവില്ലുണ്ടാകും
പറുദീസ മെല്ലെ മെല്ലെ തുറക്കുമ്പോള്‍
പൊന്മുകില്‍ പ്രാവുകള്‍ നൃത്തമാടും
പൊന്മുകില്‍ പ്രാവുകള്‍ നൃത്തമാടും (മാനത്തെ)

തങ്കനിലാവു കൊണ്ടു താഴികക്കുടം വച്ച
മഞ്ചലിലിരിക്കുന്ന മാലാഖേ
തങ്കനിലാവു കൊണ്ടു താഴികക്കുടം വച്ച
മഞ്ചലിലിരിക്കുന്ന മാലാഖേ
നിന്‍ നാട്ടിലില്ലാത്ത നിങ്ങളാരും കാണാത്ത
മണ്ണിലെ തിരുഹൃദയപ്പൂ വേണോ ?

(മാനത്തെ)
Movie/Album name: Rebecca
Artists