കണ്ണുനീർ പാടത്തെ കിളിമകളേ കരളുരുകുന്നൊരു കഥ പാടുമോ? (കണ്ണുനീർ..) സ്വപ്നങ്ങൾ വിറ്റിട്ട് ദുഃഖങ്ങൾ വാങ്ങിയ സുന്ദരിപ്പെണ്ണിന്റെ കഥ പാടുമോ (സ്വപ്നങ്ങൾ..) ഓ.. കഥ പാടുമോ ? കണ്ണുനീർ പാടത്തെ കിളിമകളേ കരളുരുകുന്നൊരു കഥ പാടുമോ?
മോഹങ്ങൾ എരിയുന്ന ചിതയിൽ നിന്നുയരുമോ ആത്മദാഹത്തിന്റെ തീജ്ജ്വാലകൾ മൃദുലമാം ഒരു സാന്ത്വനത്തിന്റെ നിമിഷങ്ങൾ തേടി നീ വന്നതോ ദു:ഖതീരം (മൃദുലമാം..) .. (കണ്ണുനീർ..)