Oru Hridayathalikayil

1969
Lyrics
Language: English

Oru hrudayathalikayil omalppoothalikayil
Oru hrudayathalikayil omalppoothalikayil
Orungi naamkununginilkkum oru raagamallika
Anuraagamallika anuraagamallika
Oru hrudayathalikayil omalppoothalikayil

Mallikappoomkumbilil madhunukaraan porumo
Manoraajyaveenayiloru madhuraraagam paadumo
Madhuraraagam paadumo....o.....
Oru hrudayathalikayil omalppoothalikayil...

Swapnamalarpoykayil swarnnamalsyamaanu njaan
Swarggagaanaveechiyiloru swarabinduvaanu njaan
Swarabinduvaanu njaan...o...
Oru hrudayathalikayil omalppoothalikayil

Chandrikayil ninnidum chandanappoonkaavile
Karnnikaarapoovinullile kanakanaalamaanu njaan
Kanakanaalamaanu njaan...o...
(oru hrudayathalikayil......)
O.....
Language: Malayalam

ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍
ഒരുങ്ങി നാണംകുണുങ്ങിനില്‍ക്കും ഒരു രാഗമല്ലിക
അനുരാഗമല്ലിക അനുരാഗമല്ലിക
ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍

മല്ലികപ്പൂംകുമ്പിളില്‍ മധുനുകരാന്‍ പോരുമോ
മനോരാജ്യവീണയിലൊരു മധുരരാഗം പാടുമോ
മധുരരാഗം പാടുമോ......ഓ......
ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍...

സ്വപ്നമലര്‍പ്പൊയ്കയില്‍ സ്വര്‍ണ്ണമത്സ്യമാണു ഞാന്‍
സ്വര്‍ഗ്ഗഗാനവീചിയിലൊരു സ്വരബിന്ദുവാണു ഞാന്‍
സ്വരബിന്ദുവാണു ഞാന്‍.....ഓ.....
ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍....

ചന്ദ്രികയില്‍ നിന്നിടും ചന്ദനപ്പൂങ്കാ‍വിലെ
കര്‍ണ്ണികാരപ്പൂവിനുള്ളിലെ കനകനാളമാണു ഞാന്‍
കനകനാളമാണു ഞാന്‍....ഓ...
(ഒരു ഹൃദയത്തളികയില്‍.....)
ഓ......
Movie/Album name: Chattambikkavala
Artists