Manassin aarohanam [F]

1984
Lyrics
Language: Malayalam

മനസ്സിൻ ആരോഹണം....മനസ്സിൻ ആരോഹണം....
കണിക്കൊന്ന കൊമ്പത്തെ പൊന്നും കിങ്ങിണി
കിരു കിരം തരിച്ചൂ പൂന്തേൻ വാർന്നൂ ...
പൂമാതിന് നടനത്തിൻ ലയമുണർന്നൂ ...
മനസ്സിൻ ആരോഹണം....മനസ്സിൻ ആരോഹണം....

കുളിരോടി നിറം കളർന്നിലാകവേ
ഇതളുകൾ വിരിഞ്ഞഴിഞ്ഞീ ആനന്ദം
സ്മൃതിയോടു താളവും ചേർന്നൊഴുകും

കുളിരോടി നിറം കളർന്നിലാകവേ
ഇതളുകൾ വിരിഞ്ഞഴിഞ്ഞീ ആനന്ദം
സ്മൃതിയോടു താളവും ചേർന്നൊഴുകും
കുളിരോടി നിറം കളർന്നിലാകവേ
ഇതളുകൾ വിരിഞ്ഞഴിഞ്ഞീ ആനന്ദം
സ്മൃതിയോടു താളവും ചേർന്നൊഴുകും

സ്വർഗീയ ഗന്ധർവ സംഗീതം
വിശ്രാന്തി വീശുന്ന സന്ദേശം
തീരാത്ത സൗന്ദര്യ തേരോട്ടം
വിരുന്നു വന്നൊരീ വസന്ത ഭംഗിയിൽ
മണ്ണിൽ നിന്നും വിണ്ണിലേക്കു ചിറകിലാക്കാന്

മനസ്സിൻ ആരോഹണം....മനസ്സിൻ ആരോഹണം....

ഏഴുവർണ സ്വരങ്ങൾക്കൊന്നുലയുവാൻ
തളിർ മഞ്ചമൊരുക്കുന്നു വസന്ത ശ്രീ
ഒളി കളിയാടുന്ന മാരിവില്ലേ
ഏഴുവർണ സ്വരങ്ങൾക്കൊന്നുലയുവാൻ
തളിർ മഞ്ചമൊരുക്കുന്നു വാസന്ത ശ്രീ
ഒളി കളിയാടുന്ന മാരിവില്ലേ
വർണങ്ങൾ കോർത്തുള്ള രാഗം നീ
അന്യൂന ഭംഗികൾക്കാധാരം നീ
മാനത്തെ ആനന്ദ നീരോട്ടം
കുളിർന്ന നെഞ്ചിലെ കിളുന്നെ മോഹമായി
കണ്ണിൽ നിന്നും കത്തിൽ നിന്നും മറയരുതേ

മനസ്സിൻ ആരോഹണം....മനസ്സിൻ ആരോഹണം....
കണിക്കൊന്ന കൊമ്പത്തെ പൊന്നും കിങ്ങിണി
കിരു കിരം തരിച്ചൂ പൂന്തേൻ വാർന്നൂ ...
പൂമാതിന് നടനത്തിൻ ലയമുണർന്നൂ ...
മനസ്സിൻ ആരോഹണം....മനസ്സിൻ ആരോഹണം....
Movie/Album name: Sandhyaykkenthinu Sindooram
Artists